HOME » NEWS » India »

'ഒരു തുള്ളി പോലും തുളുമ്പിയില്ല'; ട്രെയിന്‍ യാത്രയുടെ റിവ്യൂ വീഡിയോ പങ്കുവച്ച് മന്ത്രി പിയൂഷ് ഗോയല്‍

ബെംഗലുരു- മൈസൂരു പാതയിലെ ട്രെയിൻ യാത്രാ അനുഭവമാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 31, 2020, 11:07 PM IST
'ഒരു തുള്ളി പോലും തുളുമ്പിയില്ല'; ട്രെയിന്‍ യാത്രയുടെ റിവ്യൂ വീഡിയോ പങ്കുവച്ച് മന്ത്രി പിയൂഷ് ഗോയല്‍
News18
  • Share this:

ന്യൂഡൽഹി: കുലുക്കമില്ലാത്ത ട്രെയിൻ യാത്രയ്ക്ക് തെളിവായി വീഡിയോ പങ്കുവച്ച് കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ. അടുത്തിടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ബെംഗലുരു- മൈസൂരു പാതയിലെ ട്രെയിൻ യാത്രാ അനുഭവമാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. കുലുക്കമില്ലാതംത യാത്ര ആണെന്നും നിറഞ്ഞ ഗ്ലാസിലെ ഒരുതുള്ളി വെള്ളം പോലും പുറത്ത് പോകില്ലെന്നുമാണ് മന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.


ട്രെയിന്‍ പാളത്തിന്‍റെ പശ്ചാത്തലത്തില്‍ നിറഞ്ഞ് കവിഞ്ഞ ഗ്ലാസിൽ നിന്നും ഒരുതുള്ളി വെള്ളം പോലും നിലത്ത് പോകാതെ പോവുന്ന ട്രെയിന്‍റെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്.





ബെംഗളൂരു - മൈസൂരു പാതയില്‍ നടത്തിയത്  മികച്ച അറ്റകുറ്റപ്പണിണെന്നതാണ് ഈ വീഡിയോയിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

40 കോടിരൂപ ചിലവഴിച്ച് ആറു മാസംകൊണ്ടാണ് 130 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയത്.
Published by: Aneesh Anirudhan
First published: October 31, 2020, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories