• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച'യിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്ന് നിർബന്ധമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ 'പരീക്ഷ പെ ചർച്ച'യിൽ വിദ്യാർഥികൾ പങ്കെടുക്കണമെന്ന് നിർബന്ധമല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി

പരീക്ഷകളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം കേൾക്കാൻ അവധി ദിവസമായ ജനുവരി 16ന് സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയ സർക്കുലർ വിവാദമായിരുന്നു...

palaniswami

palaniswami

  • Share this:
    ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പരിക്ഷ പെ ചാർച്ച' പരിപാടി കാണാൻ വിദ്യാർഥികൾ നിർബന്ധമായും സ്കൂളുകളിൽ എത്തണമെന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. പരിപാടി നടക്കുന്ന ജനുവരി 16ന് സ്‌കൂളിൽ വരുന്നവർക്ക് പരിപാടി വീക്ഷിക്കാമെന്നും തമിഴ്നാട് മുഖ്യമന്ത്രി വ്യക്തമാക്കി. പരീക്ഷകളെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള മോദിയുടെ പ്രസംഗം കേൾക്കാൻ അവധി ദിവസമായ ജനുവരി 16ന് സ്‌കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയ സർക്കുലർ വിവാദമായതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

    “ടെലിവിഷൻ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് മാത്രമേ പ്രധാനമന്ത്രിയുടെ പ്രസംഗം കാണാൻ സ്കൂളിൽ വരേണ്ടതുള്ളു. ഇപ്പോഴും വീട്ടിൽ ടെലിവിഷൻ ഇല്ലാത്ത കുടുംബങ്ങളുണ്ട്"- സേലത്ത് മാധ്യമപ്രവർത്തകരോട് പളനിസ്വാമി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീട്ടിൽ ടെലിവിഷൻ സെറ്റുകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ വരാമെന്ന് നേരത്തെ പളനിസ്വാമി ട്വീറ്റ് ചെയ്തിരുന്നു. ബോർഡ് പരീക്ഷയ്ക്ക് മുമ്പ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കാനായി പ്രസംഗം കേൾക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യൻ പറഞ്ഞു. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം സ്കൂളുകളിൽ കാണിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും ഈറോഡിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

    ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളോട് പൊങ്കൽ അവധിദിനമായ ജനുവരി 16 ന് സ്കൂളിൽ വരാൻ നിർദേശിച്ചതിനെ വിമർശിച്ച് ഡിഎംകെ മേധാവി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നടത്തിയ പ്രതികരണങ്ങൾ തള്ളിക്കളഞ്ഞ സ്റ്റാലിൻ, ഔദ്യോഗികമായ പ്രഖ്യാപനമാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു. പൊങ്കൽ ഉത്സവ സീസൺ കണക്കിലെടുത്ത് തമിഴ്‌നാട്ടിൽ ജനുവരി 14 മുതൽ 17 വരെ സ്കൂളുകൾക്ക് അവധിയാണ്. ഇതിനിടയിൽ ജനുവരി 16ന് പ്രധാനമന്ത്രിയുടെ പരീക്ഷ പെ ചർച്ച പരിപാടി വന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
    Published by:Anuraj GR
    First published: