പശ്ചിമ ബംഗാളിൽ ബിജെപി അടുത്ത ഗവൺമെന്റ് രൂപീകരിക്കുമെന്നും എന്നാൽ ഒരു എംഎൽഎ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ലെന്നും സംസ്ഥാന യൂണിറ്റ് മേധാവി ദിലീപ് ഘോഷ്. സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ദിലീഷ് ഘോഷിന്റെ പ്രസ്ഥാവന. പശ്ചിമ ബംഗാളിൽ ബിജെപിയ്‌ക്ക് ശക്തമായ പിന്തുണക്കാർ നിലവിൽ വന്നെന്നും അദ്ദേഹം പറഞ്ഞു. അവസാന ഘട്ടം വരെ ബിജെപിയെ പിന്തുണക്കുമെന്നും മെദിനാപൂറിലെ സിറ്റിംഗ് എംഎൽഎ ആയ ഘോഷ് പറഞ്ഞു.
''ആദ്യ ഘട്ട വോട്ടെടുപ്പിന് ശേഷം ബിജെപിയുടെ വിജയത്തിൽ വളരെയധികം ആത്‌മവിശ്വാസമുണ്ട്. അതേസമയം ടിഎംസിയും അതിന്റെ നേതാക്കളും നിരാശരാണ്. തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ബിജെപി മുൻകൂട്ടി ഉറപ്പിച്ച പ്രവണത ശക്തി പ്രാപിക്കും, അതേ സമയം പോളിംഗിന്റെ ഓരോ ഘട്ടത്തിലും ടിഎംസി പ്രവർത്തകർ അവരുടെ പരാജയം തിരിച്ചറിയുകയും ചെയ്യും'' ദിലീപ് ഘോഷ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
Also Read ശസ്ത്രക്രിയയ്ക്ക് വിധേയനായ ശരത് പവാർ ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി
നിയമസഭാ തിരത്തെടുപ്പിൽ ബിജെപി, കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ രാജ്യ സഭയിൽ ഉണ്ടായിരുന്ന സ്വപൻ ദാസ് ഗുപ്‌ത തുടങ്ങിയ നാല് സിറ്റിംഗ് എംപിമാരെ നിർത്തിയിട്ടുണ്ടെങ്കിലും ദിലീപ് ഘോഷ് ഇതിൽ ഉൾപ്പെടുന്നില്ല. ബിജെപി അധികാരത്തിലെത്തിയാൻ സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് ''ഇത് പാർട്ടി തീരുമാനിക്കേണ്ടതാണ്, പക്ഷേ സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രി ആകണമെന്ന് നിർബന്ധമില്ല, മമത ജി മുഖ്യമന്ത്രി ആയപ്പോൾ അവർ എംഎൽഎ ആയിരുന്നില്ല'' ദിലീപ് ഘോഷ് പറഞ്ഞു.
Also Read അസമിനെ വീണ്ടും നുഴഞ്ഞ് കയറ്റക്കാരുടെ താവളമാക്കാൻ ബിജെപി അനുവദിക്കില്ലെന്ന് അമിത് ഷാ
സംസ്ഥാനത്തെ ജനങ്ങൾ ഇപ്പോൾ സ്വതന്ത്ര്യമായി വോട്ട് ചെയ്യാൻ ഭയപ്പെടുന്നില്ലെന്ന്, മാർച്ച് 27 -ന് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടന്ന 30 സീറ്റുകളിൽ 26 സീറ്റുകൾ ബിജെപി നേടി എന്ന പാർട്ടിയുടെ ഉന്നത നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ പരാമർശത്തിൽ ഘോഷ് പ്രതികരിച്ചു. ''ബിജെപിയുടെ പ്രവർത്തനം ഇപ്പോൾ ശക്തമാണെന്നും അത് വോട്ടെടുപ്പിൽ കാണാൻ കഴിയും. കൊൽക്കത്തയിലും അതിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിലും ബിജെപി ശക്തമായ പ്രവർത്തനം നടത്തിയിട്ടുണ്ട്, അതിന്റെ കഠിനാധ്വാനത്തിന്റെ ഫലവും തിരഞ്ഞെടുപ്പിൽ കാണാൻ കഴിയും.''
കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. സാരി ഉടുക്കുന്ന ഒരു സ്ത്രീ കാല് പ്രദര്‍ശിപ്പിക്കുന്നത് ബംഗാളി സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും കാല് പ്രദര്‍ശിപ്പിക്കണമെങ്കില്‍ മമത ബര്‍മുഡ ധരിച്ച് വരുന്നതാണ് നല്ലതെന്നുമായിരുന്നു ഘോഷ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശം.
2016 -ലെ പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ പശ്ചിം മെഡിനിപൂരിലെ ഖരഗ്പൂർ സാദർ നിയോജക മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് ദിലീപ് ഘോഷ് അരങ്ങേറ്റം കുറിച്ചത്. നിയമസഭാ സീറ്റിൽ തുടർച്ചയായി ഏഴ് തവണ വിജയിച്ച കോൺഗ്രസ്സിന്റെ സിറ്റിംഗ് എംഎൽഎ ഗ്യാൻ സിംഗ് സോഹൻപാലിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bengal Election 2021, Bjp, Mamata banarjee