നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദേശീയ പതാക തലതിരിച്ച് ഉയർത്തിയത് ബിജെപി മാത്രമല്ല; സിപിഎമ്മിനും അബദ്ധം പറ്റി

  ദേശീയ പതാക തലതിരിച്ച് ഉയർത്തിയത് ബിജെപി മാത്രമല്ല; സിപിഎമ്മിനും അബദ്ധം പറ്റി

  ഇതേ അബദ്ധം സി പി എമ്മിന്റെ മുതിർന്ന നേതാവിനും പറ്റി. കേരളത്തിലല്ല, ബംഗാളിലാണ് സംഭവം. സി പി എം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിർന്ന നേതാവുമായ ബിമൻ ബോസാണ് പതാക തലകീഴായി ഉയർത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലതിരിച്ചുയർത്തിയത് വലിയ വിവാദമായിരുന്നു. ഞായറാഴ്ച രാവിലെ ബി ജെ പി കാര്യാലയത്തിൽ സുരേന്ദ്രൻ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. പതാക പകുതി ഉയർത്തിയപ്പോഴാണ് തലകീഴായത് മനസിലായത്. അബദ്ധം പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ പതാക താഴെയിറക്കി പിന്നീട് നേരെ ഉയർത്തുകയായിരുന്നു. ഇത് വലിയ വിവാദമാവുകയും ട്രോളുകൾ ഇറങ്ങുകയും ചെയ്തിരുന്നു. സുരേന്ദ്രൻ ഫ്ലാഗ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ച് സിപിഎം പൊലീസിൽ പരാതി നൽകുകയും ചെയ്തു.

   എന്നാൽ ഇതേ അബദ്ധം സി പി എമ്മിന്റെ മുതിർന്ന നേതാവിനും പറ്റി. കേരളത്തിലല്ല, ബംഗാളിലാണ് സംഭവം. സി പി എം പോളിറ്റ്ബ്യൂറോ അംഗവും ബംഗാളിലെ മുതിർന്ന നേതാവുമായ ബിമൻ ബോസാണ് പതാക തലകീഴായി ഉയർത്തിയത്. കെ സുരേന്ദ്രന് സംഭവിച്ച അതേ അബദ്ധമാണ് ബിമനും സംഭവിച്ചത്. അബദ്ധം തിരിച്ചറിഞ്ഞതോടെ അദ്ദേഹം വേഗം തിരുത്തുകയും ചെയ്തു. വിഡിയോ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കിട്ടു.

   1947ലെ ആദ്യ സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ഇതാദ്യമാണ് സി പി എം ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തുന്നത്. എ കെ ജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് സി പി എം പതാകയോടു ചേര്‍ന്നാണ്. ഇതിന് പിന്നാലെ ഫ്ലാഗ് കോഡ് ലംഘിച്ചതിന് സി പി എമ്മിനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് രംഗത്തെത്തി.

   'ദേശീയ പതാക എങ്ങനെ ഉയര്‍ത്തണം എന്ന് അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസം'; മന്ത്രി വി ശിവന്‍കുട്ടി

   ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദേശീയ പതാക തിരിച്ചു കെട്ടിയാണ് ഒരു നേതാവ് പതാക ഉയര്‍ത്തിയത്. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ ആണ് ഇത് ചെയ്തത് എന്നതാണ് ഏറെ ചിന്തിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

   സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ നാം തീര്‍ച്ചയായും ഓര്‍ക്കേണ്ട ചിലതുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രം പഠിക്കുന്ന ഏതൊരാളും പ്രത്യേകം ശ്രദ്ധിക്കുന്ന ഒന്നാണ് ഒരു വിഭാഗം ആളുകള്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത ചരിത്രം. ഇന്ന് ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ മുന്‍ഗാമികള്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കി രക്ഷപ്പെട്ടവര്‍ ആണ്. അവര്‍ക്ക് അവരുടെ സൗകര്യമാണ് ദേശീയതയെന്ന് മന്ത്രി പറഞ്ഞു.

   എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായാണ് ബിജെപി ഓഫീസില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് സംഘടിപ്പിച്ചത്. മുതിര്‍ന്ന നേതാവ് ഒ രാജഗോപാള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിദ്ധ്യത്താണ് സംസ്ഥാന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. ഭാരത് മാതാ കീ ജയ് വിളികള്‍ക്കിടെ പതാക ഉയര്‍ത്തുമ്പോഴാണ്, അത് തിരിഞ്ഞുപോയെന്ന് മനസിലായത്. ഉടന്‍ തന്നെ പതാക തിരിച്ചിറക്കി, ശരിയായ രീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.
   \
   Published by:Rajesh V
   First published:
   )}