• HOME
  • »
  • NEWS
  • »
  • india
  • »
  • Supreme Court | റോഡപകടങ്ങള്‍ക്ക് കാരണം അമിവേഗത മാത്രമല്ല, റോഡ് നിര്‍മാണവും പരിശോധിക്കണം; സുപ്രീംകോടതി സമിതി

Supreme Court | റോഡപകടങ്ങള്‍ക്ക് കാരണം അമിവേഗത മാത്രമല്ല, റോഡ് നിര്‍മാണവും പരിശോധിക്കണം; സുപ്രീംകോടതി സമിതി

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആദ്യമണിക്കൂറില്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ 50 ശതമാനം കേസിലും ജീവന്‍ രക്ഷിക്കാമായിരുന്നു.

  • Share this:
    ന്യൂഡല്‍ഹി: അതിവേഗം, അശ്രദ്ധ എന്നിവയില്‍ പഴിചാരിയാണ് റോഡപകടങ്ങളെക്കുറിച്ചുള്ള(Road Accident) അന്വേഷണങ്ങള്‍ സാധാരണ അവസാനിപ്പിക്കുക. റോഡുനിര്‍മാണത്തിലെ അപാകങ്ങള്‍, മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവം തുടങ്ങിയ ഘടകങ്ങളും ദുരന്തകാരണമാകാറുണ്ട്. അതിനാല്‍ കൂട്ടമരണങ്ങള്‍ക്ക് കാരണമാകുന്ന റോഡപകടങ്ങളില്‍ ഫൊറന്‍സിക് അന്വേഷണം ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി(Supreme Court) സമിതി നിര്‍ദേശംനല്‍കി.

    റോഡുനിര്‍മാണം കുറ്റമറ്റരീതിയിലാക്കുക, റോഡുകളിലെ പ്രശ്നമേഖലകള്‍ കണ്ടെത്തി പോരായ്മകള്‍ പരിഹരിക്കുക, കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സൗകര്യമുറപ്പാക്കുക തുടങ്ങിയവയില്‍ ശ്രദ്ധവേണമെന്നും നടപ്പാതയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും സുപ്രീംകോടതി സമിതി നിര്‍ദേശിച്ചു.

    റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആദ്യമണിക്കൂറില്‍ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ 50 ശതമാനം കേസിലും ജീവന്‍ രക്ഷിക്കാമായിരുന്നു. അടിയന്തരചികിത്സ ലഭ്യമാക്കുന്നതാണ് പ്രധാനം. അതിനാല്‍ അപകടസാധ്യതയുള്ള റോഡുകള്‍ക്ക് സമീപത്തായുള്ള ആശുപത്രികള്‍ ജാഗ്രതപാലിക്കണമെന്ന് നിര്‍ദേശിക്കുന്നു.

    Also Read-Modi@8: 2014 മുതൽ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കിയ എട്ട് സുപ്രധാന പദ്ധതികൾ

    റോഡപകടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തര-ഗതാഗത വകുപ്പുകള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു. റോഡപകടങ്ങളില്‍ 90 ശതമാനവും കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങളിലാണ്. അപകടങ്ങള്‍ നടക്കുന്നത് 80 ശതമാനത്തില്‍ കൂടുതലും ദേശീയപാതകളിലാണ്.

    MK Stalin | ഏറ്റവും ജനപ്രീതിയുള്ള നേതാവ് എം.കെ സ്റ്റാലിന്‍; കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേ പുറത്ത്

    ചെന്നൈ: ഏറ്റവും ജനപ്രീതിയുള്ള നേതാവ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന്(MK Stalin) അഭിപ്രായ സര്‍വേ. ഒരു വര്‍ഷം മുന്‍പ് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ നടന്ന സര്‍വേയിലാണ് എം കെ സ്റ്റാലിന്‍ ജനപ്രീതിയുള്ള നേതാവായി അഭിപ്രായപ്പെട്ടത്. തമിഴ്‌നാട് പുറമേ കേരളം, പുതുച്ചേരി, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് സര്‍വേ നടത്തിയത്.

    Also Read-Attack | 'ചവിട്ടി വീഴ്ത്തി, ക്രൂരമായി മര്‍ദിച്ചു'; സ്‌കൂള്‍ പെണ്‍കുട്ടിയോട് ക്രൂരത; വീഡിയോ പങ്കിട്ട് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

    85 ശതമാനം പേരും സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളെയും സര്‍ക്കാരിനെയംു പ്രശംസിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ 40 ശതമാനം അതൃപ്തി രേഖപ്പെടുത്തിയെന്നും സീ വോട്ടര്‍ സര്‍വേ പറയുന്നു. 17 ശതമാനം പേര്‍ മാത്രമേ കേന്ദ്ര സര്‍ക്കാരില്‍ തൃപ്തി അറിയിച്ചുള്ളൂ.

    അതേസമയം അടുത്ത പ്രധാനമന്ത്രിയാകാന്‍ നരേന്ദ്ര മോദിയെക്കാള്‍ രാഹുല്‍ ഗാന്ധിക്കാണെന്ന് യോഗ്യതയെന്ന് തമിഴ്‌നാട്ടിലെ 54 ശതമാനം പേര്‍ സര്‍വേയില്‍ അഭിപ്രായപ്പെട്ടു.
    Published by:Jayesh Krishnan
    First published: