• HOME
  • »
  • NEWS
  • »
  • india
  • »
  • Eid-ul-Adha| ഈദ് ദിനത്തിൽ പശുവിനെ ബലി നൽകരുത്; മുസ്ലീങ്ങളോട് അസമിലെ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്

Eid-ul-Adha| ഈദ് ദിനത്തിൽ പശുവിനെ ബലി നൽകരുത്; മുസ്ലീങ്ങളോട് അസമിലെ ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്

മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതിരിക്കുന്നതിനും മറ്റ് മൃഗങ്ങളെ  ബലി അർപ്പിക്കണമെന്നാണ് അജ്മൽ ബദറുദ്ദീൻ‌

AIUDF president Badruddin Ajmal. (ANI)

AIUDF president Badruddin Ajmal. (ANI)

  • Share this:
    അസം: ഹിന്ദു മതവികാരം വ്രണപ്പെടുന്നതിനാൽ ബലി പെരുന്നാൾ ദിനം പശുവിനെ ബലി നൽകരുതെന്ന് അസം ജംഇയ്യത്തുൽ ഉലമ (Jamiat Ulama )പ്രസിഡ‍ൻ‌റും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (AIUDF) നേതാവുമായ ബദറുദ്ദീൻ അജ്മൽ. ജുലൈ പത്തിനാണ് മുസ്ലീങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുന്നത്.

    മതപരമായ കടമകൾ നിറവേറ്റുന്നതിനും മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതിരിക്കുന്നതിനും മറ്റ് മൃഗങ്ങളെ  ബലി അർപ്പിക്കണമെന്നാണ് അജ്മൽ ബദറുദ്ദീൻ‌ ആവശ്യപ്പെട്ടിരിക്കുന്നത്.

    Also Read-ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതിന് വിലക്ക്; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

    "മൃഗങ്ങളെ ഉപദ്രവിക്കുന്നത് ഇസ്ലാംമതത്തിൽ വിലക്കപ്പട്ട പ്രവർത്തിയാണ്. ഈദ് ദിനത്തിൽ ബലി നൽകുന്നതിന് പശുവിനെ കൊല്ലേണ്ടതില്ല. സനാതന വിശ്വാസം പിന്തുടരുകയും പശുവിനെ വിശുദ്ധ മാതാവായി കാണുകയും ചെയ്യുന്ന ആളുകൾ രാജ്യത്തുണ്ട്. പിന്നെ എന്തിന് നാം പശുവിനെ കൊല്ലണം? അതിനാൽ പശുവിനെ ബലി നൽകരുതെന്നും മറ്റ് മൃഗങ്ങളെ ബലിയർപ്പിക്കാനും ഞങ്ങൾ മുസ്ലീം സമുദായത്തോട് അഭ്യർത്ഥിക്കുന്നു. സർവ്വശക്തനായ അല്ലാഹു നിങ്ങളുടെ ബലി സ്വീകരിക്കും"- ബദറുദ്ദീൻ അജ്മലിന്റെ വാക്കുകൾ ഇങ്ങനെ.

    ദാറുൽ ഉലൂം ദയൂബന്ദ് രണ്ട് വർഷം മുമ്പ് നടത്തിയ അതേ അഭ്യർത്ഥനയാണ് താനും ആവർത്തിച്ചതെന്നും അജ്മൽ പറഞ്ഞതായും എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
    Published by:Naseeba TC
    First published: