'സിങ്കം' സിനിമയിൽ മതി; നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് IPS ട്രെയിനികളോട് പ്രധാനമന്ത്രി

''പുതുതായി വരുന്ന ചില പോലീസുകാർക്ക് 'ഷോ' കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. ''

News18 Malayalam | news18-malayalam
Updated: September 5, 2020, 8:17 AM IST
'സിങ്കം' സിനിമയിൽ മതി; നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് IPS ട്രെയിനികളോട് പ്രധാനമന്ത്രി
News18 Malayalam
  • Share this:
ഹൈദരാബാദ്: ‘സിങ്കം’ സിനിമയിലെ സൂപ്പർ പൊലീസുകാരന്റെ വീരകൃത്യങ്ങളുടെ സ്വാധീനത്തിൽകുടുങ്ങി നിയമപാലനത്തിന്റെ യഥാർത്ഥ അന്തഃസത്തയിൽനിന്ന് വ്യതിചലിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന 'ദിക്ഷാന്ത് പരേഡ് പരിപാടി'യില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐപിഎസ് പ്രൊബേഷണര്‍മാരുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.

Also Read- Teacher’s Day 2020| കുട്ടികളെ ഓൺലൈൻ ക്ലാസിനിരുത്തണം; ക്വറന്റീൻ കേന്ദ്രങ്ങളിൽ സേവനവും; ഈ അധ്യാപകർ ശരിക്കും 'കോവിഡ് പോരാളികൾ'

പുതുതായി വരുന്ന ചില പോലീസുകാർക്ക് 'ഷോ' കാണിക്കാനും ആളുകളെ പേടിപ്പിക്കാനും താത്പര്യം കാണും. സാമൂഹികവിരുദ്ധർ തന്റെ പേരു കേൾക്കുമ്പോൾ ഞെട്ടിവിറയ്ക്കണമെന്നാണ് കരുതുക. അത്തരം ചിന്തകൾ മനസ്സിൽ കൂടുകെട്ടിയാൽ യഥാർഥത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത അവസ്ഥയുണ്ടാവും. പൊലീസുദ്യോഗസ്ഥർ നീചപ്രവൃത്തികളിൽ ഏർപ്പെടരുതെന്നും മികച്ച പോലീസിങ്ങിന് ആവശ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Also Read- Teacher’s Day 2020| സെപ്റ്റംബർ 5 അധ്യാപകദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ഈ ദിനത്തിന്റെ പ്രാധാന്യം അറിയാം

അക്കാദമിയില്‍നിന്നു പാസ്സായ യുവ ഐപിഎസ് ഉദ്യോഗസ്ഥരുമായി താന്‍ സംവദിക്കാറുണ്ടായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അവരെ കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ എന്റെ അധികാര സമയത്ത് ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. യൂണിഫോം ധരിക്കുമ്പോള്‍ അതില്‍ അഭിമാനം കൊള്ളണം. അതു ദുരുപയോഗം ചെയ്യരുത് എന്നതു പ്രധാനമാണ‌്. നിങ്ങളുടെ കാക്കി യൂണിഫോമിനോടുള്ള ബഹുമാനം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ കോവിഡ് കാലത്തു പൊലീസ് നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ കാക്കിക്കുള്ളിലെ മനുഷ്യര്‍ക്ക് പൊതുജനങ്ങളുടെ മനസ്സില്‍ ഇടംനേടാന്‍ അവസരമൊരുക്കിയിട്ടുണ്ട്.- പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയത്ത് പൊലീസിന്റെ 'മാനുഷികമുഖം' പുറത്തുവന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാമാന്യയുക്തിയുടെ പ്രാധാന്യം മറക്കാതെ തന്നെ സാങ്കേതികവിദ്യ പരമാവധി ഉപയോഗിക്കണം. വിവരങ്ങള്‍, ബിഗ് ഡേറ്റ, നിര്‍മിതബുദ്ധി എന്നിവയ്ക്ക് ഇപ്പോൾ പഞ്ഞമില്ല. സമൂഹമാധ്യമങ്ങളില്‍ ലഭ്യമായ വിവരങ്ങള്‍ മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദുരന്തസമയത്ത് എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും നടത്തിയ പ്രവര്‍ത്തനങ്ങള്‍ പൊലീസ് സേവനത്തിന് പുത്തന്‍ സ്വീകാര്യത നല്‍കിയിട്ടുണ്ട്. പരിശീലനത്തെ ഒരിക്കലും കുറച്ചുകാണരുത്. രണ്ട് ദിവസം മുമ്പാണ് മിഷന്‍ കര്‍മയോഗി ആരംഭിച്ചത്. ഏഴു പതിറ്റാണ്ടു പഴക്കമുള്ള നമ്മുടെ സിവില്‍ സര്‍വീസില്‍ ശേഷി വര്‍ധിപ്പിക്കല്‍, ജോലിയോടുള്ള സമീപനം എന്നിവയില്‍ ഏര്‍പ്പെടുത്തിയ ഏറ്റവും വലിയ പരിഷ്‌കാരമാണിത്.നിയമാധിഷ്ഠിതമായതില്‍നിന്ന് കര്‍ത്തവ്യാധിഷ്ഠിതമായതിലേക്കുള്ള മാറ്റമാണിത്. അപ്രതീക്ഷിതമായി എന്തും നേരിടേണ്ടി വരാം എന്ന തരത്തിലുളള ജോലിയാണ് നിങ്ങളുടേത്. നിങ്ങള്‍ എല്ലാവരും ജാഗ്രത പാലിക്കുകയും തയാറാകുകയും വേണം. ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദമുണ്ടാകും. അവിടെയാണു നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുന്നതിന്റെ പ്രാധാന്യം. ഇടയ്ക്കിടെ, അതായത് അവധിദിവസങ്ങളിലോ മറ്റോ ഒരു അധ്യാപകനെയോ അതല്ലെങ്കില്‍ നിങ്ങള്‍ ബഹുമാനിക്കുന്ന, നിങ്ങള്‍ക്ക് ഉപദേശം തരാന്‍ കഴിവുള്ള ഒരാളെയോ സന്ദര്‍ശിക്കുക. - പ്രധാനമന്ത്രി ഓർമിപ്പിച്ചു. 28 വനിതകളടക്കം 131 പേരാണ് പരിശീലനം പൂർത്തിയാക്കിയത്.
Published by: Rajesh V
First published: September 5, 2020, 8:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading