• HOME
  • »
  • NEWS
  • »
  • india
  • »
  • NOTA | രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നോട്ട നേടിയത് 1.29 കോടി വോട്ടുകൾ: ADR റിപ്പോർട്ട്

NOTA | രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നോട്ട നേടിയത് 1.29 കോടി വോട്ടുകൾ: ADR റിപ്പോർട്ട്

2022 വരെ രാജ്യത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ നോട്ട നേടിയ വോട്ടുകളുടെ എണ്ണം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

  • Last Updated :
  • Share this:
    ന്യൂഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്ത് നടന്ന പൊതു തെരഞ്ഞെടുപ്പുകളിൽ ( General elections) നോട്ടയ്ക്ക് (NOTA) 1.29 കോടി വോട്ടുകൾ ലഭിച്ചതായി എഡിആർ (ADR) റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) നാഷണൽ ഇലക്ഷൻ വാച്ചും (ന്യൂ) ചേർന്ന് 2018 മുതൽ 2022 വരെ രാജ്യത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ നോട്ട നേടിയ വോട്ടുകളുടെ എണ്ണം വിശകലനം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയത്.

    ഇക്കാലയളവിൽ, സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് ശരാശരി 64.53 ലക്ഷം (64,53,652) വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മൊത്തത്തിൽ നോട്ടയ്ക്ക് ലഭിച്ചിരിക്കുന്ന വോട്ടുകളുടെ എണ്ണം 65,23,975 (1.06 ശതമാനം) ആണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പേർ നോട്ടയ്ക്ക് വോട്ട് ചെയ്തത് ബിഹാറിലെ ഗോപാൽഗഞ്ച് (എസ്‌സി) മണ്ഡലത്തിലാണ്, ഇവിടെ നിന്നും 51,660 വോട്ടുകൾ ആണ് നോട്ടയ്ക്ക് ലഭിച്ചത്. അതേസമയം നോട്ട വോട്ടുകളുടെ എണ്ണം ഏറ്റവും കുറവ് ലക്ഷദ്വീപിലാണ്. 100 വോട്ടുകൾ മാത്രമാണ് നോട്ടയ്ക്ക് ഇവിടെ നിന്നും ലഭിച്ചത്.

    സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ, ഏറ്റവും ഉയർന്ന വോട്ട് ശതമാനം നോട്ടയ്ക്ക് ലഭിച്ചത് 2020ലാണ്, രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 1.46 ശതമാനം (7,49,360 വോട്ടുകൾ) പേർ നോട്ടയ്ക്ക് വോട്ട് ചെയ്തു. ബീഹാറിൽ 7,06,252 വോട്ടുകളും ഡൽഹിയിൽ 43,108 വോട്ടുകളും നോട്ടയ്ക്കാണ് ലഭിച്ചത്.

    2022ലാണ് നോട്ട ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം നേടിയത്, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 0.70 ശതമാനം അതായത് 8,15,430 വോട്ടുകൾ ആണ് നോട്ടയ്ക്ക് ലഭിച്ചത്. ഗോവയിൽ 10,629 വോട്ടുകളും മണിപ്പൂരിൽ 10,349 വോട്ടുകളും പഞ്ചാബിൽ 1,10,308 വോട്ടുകളും ഉത്തർപ്രദേശിൽ 6,37,304 വോട്ടുകളും ഉത്തരാഖണ്ഡിൽ 46,840 വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്.

    2019 ലെ മഹാരാഷ്ട്ര സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ ആണ് ഏറ്റവും കൂടുതൽ വോട്ടുകളുടെ എണ്ണം (7,42,134) നോട്ടയ്ക്ക് ലഭിച്ചത്. 2018 ലെ മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കുറവ് വോട്ടുകൾ (2,917) നോട്ടയ്ക്ക് ലഭിച്ചത്.

    2018ലെ ഛത്തീസ്ഗഢ് സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം അതായത് 1.98 ശതമാനം നോട്ട നേടിയതായി റിപ്പോർട്ടിൽ പറയുന്നു. 2020ലെ ഡൽഹി സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പുകളിലും 2018ലെ മിസോറാം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞ വോട്ട് വിഹിതം അതായത് 0.46 ശതമാനമാണ് നോട്ട നേടിയത്.

    മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേട്ടയ്ക്ക് ലഭിച്ചത് മഹാരാഷ്ട്രയിലെ ലാത്തൂർ റൂറൽ മണ്ഡലത്തിൽ നിന്നാണ് 27,500 വോട്ടുകൾ. ഏറ്റവും കുറവ് വോട്ടുകൾ ലഭിച്ചത് അരുണാചൽ പ്രദേശിലെ താലി മണ്ഡലത്തിൽ നിന്നാണ് . ഒമ്പത് വോട്ടുകൾ മാത്രമാണ് ഇവിടെ നിന്നും നോട്ടയ്ക്ക് ലഭിച്ചത്.

    അരുണാചൽ പ്രദേശിലെ ദിരാംഗ്, അലോംഗ് ഈസ്റ്റ്, യച്ചുലി, നാഗാലാൻഡിലെ നോർത്തേൺ അംഗമി തുടങ്ങിയ ഏതാനും മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിക്ക് എതിരാളികൾ ഇല്ലാതിരുന്നതിനാൽ നോട്ടയ്ക്ക് വോട്ടൊന്നും ലഭിച്ചില്ല.

    ക്രിമിനൽ കേസുകളുള്ള മൂന്നോ അതിലധികമോ സ്ഥാനാർത്ഥികൾ മത്സരിക്കുന്ന റെഡ് അലേർട്ട് മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 2018 മുതൽ നോട്ടയ്ക്ക് 26.77 ലക്ഷം വോട്ടുകൾ ലഭിച്ചതായി എഡിആർ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബീഹാറിലെ 217 റെഡ് അലേർട്ട് മണ്ഡലങ്ങളിൽ ഏറ്റവും ഉയർന്ന ശതമാനം വോട്ട് നേടിയത് നോട്ടയാണ്, അതായത് 1.63 ശതമാനം (6,11,122).

    ഏതെങ്കിലും മണ്ഡലത്തിൽ, മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളേക്കാളും കൂടുതൽ വോട്ടുകൾ നോട്ടയ്ക്കാണ് ലഭിച്ചതെങ്കിൽ ഒരു സ്ഥാനാർത്ഥിയെയും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കരുതെന്നും പകരം പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും അതിൽ മുൻ സ്ഥാനാർത്ഥികളെ ആരെയും മത്സരിക്കാൻ അനുവദിക്കരുതെന്നും എഡിആർ ശുപാർശ ചെയ്തിട്ടുണ്ട്.
    Published by:Arun krishna
    First published: