Isher Judge Ahluwalia | പ്രമുഖ സാമ്പത്തിക വിദഗ്ധ ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു

പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന മൊണ്ടേക് സിംഗ് ആലുവാലിയയുടെ ഭാര്യ കൂടിയാണ് ഇഷർ.

News18 Malayalam | news18-malayalam
Updated: September 27, 2020, 9:11 AM IST
Isher Judge Ahluwalia | പ്രമുഖ സാമ്പത്തിക വിദഗ്ധ ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു
Isher Judge Ahluwalia
  • Share this:
ന്യൂഡൽഹി: പ്രമുഖ സാമ്പത്തിക ശാസ്ത്ര വിദഗ്ധ ഡോ. ഇഷർ ജഡ്ജ് അലുവാലിയ അന്തരിച്ചു. 74 വയസായിരുന്നു. തലച്ചോറിലെ കാൻസറിനെ തുടർന്ന് ചികിത്സയലിരിക്കെയാണ് മരണം. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്‍റർനാഷണൽ റിലേഷൻസ് എന്ന ഗവേഷണ സ്ഥാപനത്തിന്‍റെ അധ്യക്ഷയായിരുന്നു. പ്ലാനിംഗ് കമ്മീഷൻ ഡെപ്യൂട്ടി ചെയര്‍മാനായിരുന്ന മൊണ്ടേക് സിംഗ് ആലുവാലിയയുടെ ഭാര്യ കൂടിയാണ് ഇഷർ.

Also Read-Covid 19 | ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൽക്കട്ട യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും ഡൽഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സിൽ നിന്നും ബിരുദാനന്തരബിരുദവും നേടിയ ഇഷർ, യുഎസിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പിഎച്ച്ഡിയും നേടിയിട്ടുണ്ട്. നഗരവികസനം, വ്യവസായവികസനം, സാമൂഹിക വികസനം തുടങ്ങിയ മേഖലകളിലായിരുന്നു ഊന്നൽ.

Also Read-Jaswant Singh | മുൻ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജസ്വന്ത് സിംഗ് അന്തരിച്ചു


ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ കരിയർ ആരംഭിച്ച അവർ ഇവർ വൈകാതെ ഇന്ത്യയിലെത്തി രാജ്യത്തെ വ്യാവസായിക വളർച്ച സംബന്ധിച്ച് രണ്ട് സുപ്രധാന പുസ്തകങ്ങൾ രചിച്ചു. ഇന്റർനാഷനൽ വാട്ടർ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നാഷനൽ മാനുഫാക്ചറിങ് കോംപറ്ററ്റീവ്നെസ് കൗൺസിൽ തുടങ്ങിയ ഒട്ടേറെ ഏജൻസികളിൽ ബോർഡ് അംഗമായിരുന്നിട്ടുണ്ട്. 2009 ൽ രാജ്യം പദ്മഭൂഷൺ നൽകി ഇവരെ ആദരിച്ചു.
Published by: Asha Sulfiker
First published: September 27, 2020, 9:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading