Anti- CAA protests: യുപിയിൽ 28 പേർക്ക് നോട്ടീസ്; 14.86 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് അറിയിപ്പ്

പ്രതിഷേധക്കാരോട് പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം.

News18 Malayalam | news18-malayalam
Updated: December 25, 2019, 6:11 PM IST
Anti- CAA protests: യുപിയിൽ 28 പേർക്ക് നോട്ടീസ്; 14.86 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് അറിയിപ്പ്
News18
  • Share this:
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ 28 പേർക്ക് നോട്ടിസ് അയച്ച് ഉത്തർപ്രദേശിലെ ജില്ലാ ഭരണകൂടം. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ നഷ്ടപരിഹാരം അടയ്ക്കണമെന്നാണ് രാംപൂർ ജില്ലാ ഭരണകൂടം നൽകിയ നോട്ടിസിൽ പറയുന്നത്. പൊതുമുതൽ നശിപ്പിച്ചതിന് 14.86 ലക്ഷം രൂപ നഷ്ടപരിഹാരം അടയ്ക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പ്രതിഷേധക്കാരോട് പകരം ചോദിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീക്കം.

കഴിഞ്ഞ ശനിയാഴ്ച നടന്ന പ്രതിഷേധങ്ങളിൽ രാംപുരിലാണ് ഏറ്റവും വലിയ സംഘർഷമുണ്ടായത്. ഇവിടെ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. യുവാവിന്റെ മരണത്തിനു പിന്നാലെ നാലു മോട്ടോര്‍ സൈക്കിളുകളും പൊലീസ് വാഹനവും അഗ്നിക്കിരയാക്കി.

Also Read- കേരളത്തിലും എൻ.ആർ.സി. തടവറകളുണ്ടാകുമോ? സർക്കാറിനോട് വിവരങ്ങൾ തേടി കെ.എം. ഷാജി എം.എൽ.എ.

സംഘർഷത്തിനിടെ തകർന്ന പൊലീസ് ഹെൽമറ്റ്, ബാറ്റണുകൾ‌, പെല്ലറ്റുകള്‍ എന്നിവയുടെ ചെലവ് പ്രതിഷേധിച്ചവർ നല്‍കണമെന്നാണ് ആവശ്യം. 31 പേരെ പ്രതിഷേധങ്ങളുടെ പേരിൽ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. സംഘർഷങ്ങളിൽ ഉൾപ്പെട്ട 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സർക്കാർ നടപടികളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച പടിഞ്ഞാറൻ യുപിയിലെ മുസഫർനഗറിൽ 60 കടകൾ സീൽ ചെയ്തു.

പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുവകകകൾ‌ പിടിച്ചെടുത്തു ലേലം ചെയ്യുമെന്നാണു യോഗി ആദിത്യനാഥ് പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തെ തുടർന്ന് യുപിയിൽ 16 പേരാണ് മരിച്ചത്. ഏറെപേരും മരിച്ചത് വെടിവെയ്പിലാണ്. പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തിട്ടില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
Published by: Rajesh V
First published: December 25, 2019, 6:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading