• HOME
  • »
  • NEWS
  • »
  • india
  • »
  • പോർച്ചുഗീസ് കാലത്തെ നിയമം ഭേദഗതി ചെയ്ത് ഗോവ, ഗോവക്കാർ അല്ലാത്തവർക്കും ഇനി വിവാഹം രജിസ്റ്റർ ചെയ്യാം

പോർച്ചുഗീസ് കാലത്തെ നിയമം ഭേദഗതി ചെയ്ത് ഗോവ, ഗോവക്കാർ അല്ലാത്തവർക്കും ഇനി വിവാഹം രജിസ്റ്റർ ചെയ്യാം

പരിഷ്ക്കരിച്ച് നിയമം അനുസരിച്ച് ഇനി ഗോവക്കാർ അല്ലാത്തവർക്കും ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്യാം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    പനാജി: പോർച്ചുഗീസ് കാലത്ത് 1870ൽ കൊണ്ടുവന്ന യൂണിഫോം സിവിൽ കോഡ് ഭേദഗതി ചെയ്ത് ബി ജെ പി നേതൃത്വം നൽകുന്ന ഗോവ സർക്കാർ. പരിഷ്ക്കരിച്ച് നിയമം അനുസരിച്ച് ഇനി ഗോവക്കാർ അല്ലാത്തവർക്കും ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്യാം. പോർച്ചുഗീസ് ഭരണകാലത്ത് ആയിരുന്നു യൂണിഫോം സിവിൽ കോഡ് അവതരിപ്പിക്കപ്പെട്ടത്. ഈ ഭൂപ്രദേശം 1961ൽ ഇന്ത്യയുമായി ലയിച്ചെങ്കിലും നിയമം അങ്ങനെ തന്നെ നിലനിന്നു. ഗോവൻ സ്വദേശികൾ അല്ലാത്തവർക്ക് ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലായിരുന്നു.

    "ഞങ്ങൾ ആ യൂണിഫോം സിവിൽ കോഡ് ഭേദഗതി ചെയ്തു, പോർച്ചുഗീസ് കാലത്തെ നിയമം അനുസരിച്ച് ഗോവക്കാർ അല്ലാത്തവർക്ക് ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്യുകയെന്നത് സാധ്യമായ ഒന്നായിരുന്നില്ല. നിരവധിയാളുകൾക്ക് ഗോവയിൽ വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഭേദഗതിയിലൂടെ സർക്കാർ അത് സാധ്യമാക്കിയിരിക്കുകയാണ്" - മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

    ഇത് നിങ്ങൾ നിർബന്ധമായും കേൾക്കണം: ലഡാക്കിൽ നിന്നുള്ള എംപിയുടെ ലോക്സഭ പ്രസംഗം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

    അതേസമയം, ചെറിയ കാലയളവിലേക്ക് മാത്രം ഗോവയിൽ എത്തുന്നവർക്ക് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് 15 ദിവസത്തെ കാലയളവ് ബുദ്ധിമുട്ടാണെന്ന് ബി ജെ പി എംഎൽഎ അന്‍റോണിയോ ഫെർണാണ്ടസ് പറഞ്ഞു. എന്നാൽ, പെട്ടെന്ന് വിവാഹിതരാകേണ്ടവർക്ക് കോടതിയെ സമീപിച്ചാൽ ഇളവ് ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

    First published: