നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മാലിന്യം വലിച്ചെറിയേണ്ട; 5 കിലോ നൽകിയാൽ ഫുഡ് കൂപ്പൺ കിട്ടും!

  മാലിന്യം വലിച്ചെറിയേണ്ട; 5 കിലോ നൽകിയാൽ ഫുഡ് കൂപ്പൺ കിട്ടും!

  പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കംചെയ്യുന്നതിന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതി

  waste

  waste

  • Share this:
   മുംബൈ: ഏതൊരു ഭരണകൂടത്തിന്‍റെയും തലവേദനയാണ് മാലിന്യ സംസ്ക്കരണമെന്ന പ്രശ്നം. മാലിന്യ സംസ്ക്കരണത്തിനായി പുതുവഴി തേടുകയാണ് മഹാരാഷ്ട്രയിലെ കല്യാൺ ഡോംബിവ്ലി മുൻസിപ്പൽ കോർപറേഷൻ. അഞ്ചു കിലോ പ്ലാസ്റ്റിക് മാലിന്യം നൽകിയാൽ ഫുഡ് കൂപ്പൺ നൽകുന്ന പദ്ധതിയാണ് കോർപറേഷൻ ആവിഷ്ക്കരിച്ചിരിക്കുന്നത്.

   പ്ലാസ്റ്റിക് മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കംചെയ്യുന്നതിന് പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു പദ്ധതിയെന്ന കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 5 കിലോ മാലിന്യങ്ങൾ നൽകുന്ന ആളുകൾക്ക് ഭക്ഷണ കൂപ്പണുകൾ നൽകുന്ന പദ്ധതി നഗരസഭ അവതരിപ്പിച്ചു. കെഡിഎംസിയുടെ സീറോ മാലിന്യ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയതെന്ന് മഹാരാഷ്ട്രയിലെ നാഗരിക മാലിന്യ നിർമാർജന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

   "നിരവധി വർഷങ്ങളായി നഗരം മാലിന്യ ഭീഷണി നേരിടുന്നുണ്ട്. പ്രശ്നം പരിഹരിക്കാൻ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചുവരികയാണ്," അദ്ദേഹം പറഞ്ഞു. "ഏറ്റവും പുതിയ സംരംഭത്തിന്റെ ഭാഗമായി, അവരുടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാൻ ഞങ്ങൾ പൗരന്മാരോട് അഭ്യർത്ഥിച്ചു. അഞ്ചു കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു ശേഖരണ കേന്ദ്രത്തിൽ നൽകിയാൽ, അവർക്ക് 30 രൂപ വിലമതിക്കുന്ന 'പോളി-ഭാജി'ക്കുള്ള (ചപ്പാട്ടി-പച്ചക്കറികൾ) കൂപ്പൺ ലഭിക്കും, അദ്ദേഹം പറഞ്ഞു.

   Also Read- Ayodhya Mosque | ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി; 'ആധുനിക'അയോധ്യ മസ്ജിദിന്‍റെ രൂപരേഖ പുറത്തിറക്കി

   മാർക്കറ്റുകൾ ഉൾപ്പെടെ കെഡിഎംസി പരിധിയിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യ ശേഖരണ കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിൽ ദിവസവും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും മാലിന്യ സംസ്കരണത്തിനായി അധികൃതർ സ്വകാര്യ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കല്യാൺ-ഡോംബിവ്‌ലിയെ മാലിന്യ മുക്ത നഗരമാക്കി രാജ്യത്താകമാനം മാതൃകയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Anuraj GR
   First published:
   )}