• HOME
  • »
  • NEWS
  • »
  • india
  • »
  • RailWire Saathi Kiosk | റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഇനി PAN, Aadhaar കാർഡുകൾ നേടാം; വിശദാംശങ്ങൾ

RailWire Saathi Kiosk | റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഇനി PAN, Aadhaar കാർഡുകൾ നേടാം; വിശദാംശങ്ങൾ

റെയിൽവയർ സാത്തി കിയോസ്‌ക് വഴി യാത്രക്കാർക്ക് ആധാറിനും പാൻ കാർഡിനും അപേക്ഷിക്കാനും നികുതി അടയ്ക്കാനും ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനും കഴിയും

  • Share this:
    യാത്രക്കാരുടെ (Passengers) സൗകര്യാർത്ഥം പ്രശംസനീയമായ നിരവധി നടപടികൾ ഇന്ത്യൻ റെയിൽവേ (Indian Railways) കൈക്കൊള്ളുന്നുണ്ട്. ഇപ്പോൾ ഇതാ യാത്രക്കാർക്ക് പാൻ (PAN), ആധാർ (Aadhaar) കാർഡുകൾ നേടാനുള്ള സൗകര്യവും റെയിൽവെ സ്റ്റേഷനുകളിൽ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്. മാത്രമല്ല, യാത്രക്കാർക്ക് ഫോൺ റീചാർജ് ചെയ്യാനും വൈദ്യുതി ബില്ലടയ്ക്കാനുമുള്ള സൗകര്യവും റെയിൽവെ സ്റ്റേഷനുകളിൽ ഉടൻ ലഭിച്ചു തുടങ്ങും.

    ഈ നടപടികൾ വിജയകരമായി നടപ്പിലാക്കുന്നതിനായി, റെയിൽവെ സ്റ്റേഷനുകളിൽ പൊതു സേവന കേന്ദ്രങ്ങൾ പോലെയുള്ള കിയോസ്‌കുകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് റെയിൽടെൽ (RailTel). റെയിൽവയർ സാത്തി കിയോസ്‌ക് (RailWire Saathi Kiosk) എന്നായിരിക്കും ഈ കിയോസ്‌കുകൾ അറിയപ്പെടുക. റെയിൽവയർ സാത്തി കിയോസ്‌ക് വഴി യാത്രക്കാർക്ക് ആധാറിനും പാൻ കാർഡിനും അപേക്ഷിക്കാനും നികുതി അടയ്ക്കാനും ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനും കഴിയും. കൂടാതെ വോട്ടർ കാർഡ്, ബാങ്കിങ്, ഇൻഷുറൻസ് സേവനങ്ങളും ലഭ്യമാകും. ആദായ നികുതി സമർപ്പിക്കാനുള്ള സൗകര്യവും ലഭിക്കും.

    READ ALSO- Railway Travel Insurance| ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ റെയില്‍വേ ട്രാവല്‍ ഇന്‍ഷുറന്‍സ് കൂടി തിരഞ്ഞെടുക്കൂ; നേട്ടങ്ങൾ നിരവധി

    ആദ്യഘട്ടത്തിൽ വടക്ക് കിഴക്കൻ റെയിൽവേയുടെ രണ്ട് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. നിലവിൽ റെയിൽവയർ സാത്തി കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്ന രണ്ട് സ്റ്റേഷനുകൾ വാരണാസി സിറ്റി, പ്രയാഗ്‌രാജ് രാംബാഗ് എന്നിവയാണ്. സാധാരണ സേവന കേന്ദ്രങ്ങളിലെ ഗ്രാമീണ തല സംരംഭകരായിരിക്കും ഈ കിയോസ്‌കുകൾ പ്രവർത്തിപ്പിക്കുക. രണ്ടാം ഘട്ടത്തിൽ, ഗോരഖ്പൂർ ഉൾപ്പെടെയുള്ള മറ്റ് പല സ്റ്റേഷനുകളിലും ഈ സൗകര്യം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തും.

    ഇതിനായി സ്റ്റേഷനുകൾ തിരഞ്ഞടുത്ത് അടയാളപ്പെടുത്തി വരികയാണ്. വൈകാതെ വീരാംഗന ലക്ഷ്മിഭായി സ്റ്റേഷനിലും യാത്രികർക്കായി ഈ സേവനങ്ങൾ ലഭ്യമാക്കി തുടങ്ങും. റെയിൽ ടെൽ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് സ്റ്റേഷനുകളിൽ റെയിൽവയർ സാത്തി കിയോസ്‌കുകൾ സ്ഥാപിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (വടക്ക് കിഴക്കൻ റെയിൽവേ) പങ്കജ് കുമാർ സിംഗ് പറഞ്ഞു.

    READ ALSO- Indian Railway | ഇന്ത്യൻ റെയില്‍വേയില്‍ 2.65 ലക്ഷത്തിലധികം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍

    ഭാവിയിൽ മറ്റ് 200 സ്റ്റേഷനുകളിൽ കൂടി റെയിൽ വയർ സാത്തി കിയോസ്‌കുകൾ സ്ഥാപിക്കാൻ പദ്ധതി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ 200 സ്റ്റേഷനുകളിൽ 44 എണ്ണം ദ​ക്ഷിണ മധ്യ റെയിൽവെയുടെയും 20 എണ്ണം ഉത്തര പൂർവ അതിർത്തി റെയിൽവേയുടെയും 13 എണ്ണം പൂർവ മധ്യ റെയിൽവേയുടെയും ഭാഗമാണ്. 15 എണ്ണം പശ്ചിമ റെയിൽവേയുടെയും 12 എണ്ണം പശ്ചിമ മധ്യ റെയിൽവേയുടെയും 13 എണ്ണം പൂർവ തീരദേശ റെയിൽവേയുടെയും ഭാഗമാണ്. 56 സ്റ്റേഷനുകൾ ഉത്തര പൂർവ റെയിൽവേയിലുമായിരിക്കും.

    ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെയായിരിക്കും ഈ പദ്ധതിയുടെ പ്രവർത്തനം. കണക്ടിവിറ്റിയുടെ അഭാവം മൂലം ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്നത് പലപ്പോഴും തടസ്സപ്പെടുന്നുണ്ടെന്ന് സിഎസ് സി-എസ്പിവി( CSC-SPV) മാനേജിങ് ഡയറക്ടർ ഡോക്ടർ ദിനേശ് കുമാർ ത്യാഗി പറഞ്ഞു.

    റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ‌ടെല്ലിന്റെ വൈ-ഫൈയും കിയോസ്‌കിന്റെ (KIOSK) അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്നതോടെ ഗ്രാമീണ തല സംരംഭകർ ജനങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുമെന്ന് ഡോ.ദിനേശ് പറഞ്ഞു. നിലവിൽ ആറായിരത്തോളം സ്‌റ്റേഷനുകളിൽ റെയിൽടെൽ വൈഫൈ ലഭ്യമാക്കുന്നുണ്ട്.
    Published by:Arun krishna
    First published: