• HOME
  • »
  • NEWS
  • »
  • india
  • »
  • ഇനി യാത്രക്കാർക്ക് നന്നായി ഉറങ്ങാം; രാത്രി നിയമങ്ങൾ കർശനമാക്കി റെയിൽവേ

ഇനി യാത്രക്കാർക്ക് നന്നായി ഉറങ്ങാം; രാത്രി നിയമങ്ങൾ കർശനമാക്കി റെയിൽവേ

പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്

  • Share this:

    രാത്രി യാത്രക്കാർക്കായി ഇന്ത്യൻ റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മറ്റ് യാത്രക്കാരുടെ ഉറക്കത്തെ ശല്യപ്പെടുത്താതിരിക്കാനാണ് ഓരോ യാത്രക്കാരനുമായി റെയിൽവേ പുതിയ മാർഗനിർദേശങ്ങൾ കൊണ്ടുവരുന്നത്. റെയിൽവേ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അതത് സീറ്റുകളിലോ കമ്പാർട്ടുമെന്റുകളിലോ കോച്ചുകളിലോ ഉള്ള യാത്രക്കാർക്ക് ഇയർഫോണില്ലാതെ ഉയർന്ന ശബ്ദത്തിൽ മൊബൈലിൽ സംസാരിക്കാനോ ഉച്ചത്തിലോ സംഗീതം കേൾക്കാനോ പാടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

    റെയിൽവേ പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങൾ

    1. സീറ്റിലോ കമ്പാർട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന ഒരു യാത്രക്കാരനും ഉച്ചത്തിൽ മൊബൈലിൽ സംസാരിക്കാൻ പാടില്ല

    2. ഒരു യാത്രക്കാരനും ഉച്ചത്തിൽ പാട്ടുകൾ കേൾക്കാൻ പാടില്ല.

    3. രാത്രി 10 മണിക്ക് ശേഷം ആവശ്യമില്ലാതെ ലൈറ്റുകൾ ഓൺ ആക്കാൻ പാടില്ല

    പുതിയ നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ യാത്രക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

    ട്രെയിനുകളിൽ പൊതു മര്യാദകൾ പാലിക്കാനും സഹയാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ ഉടനടി ഇടപെടാനും ഓൺ-ബോർഡ് ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ), കാറ്ററിംഗ് സ്റ്റാഫ്, മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

    കൂടാതെ, പുകവലി, മദ്യപാനം, തീവണ്ടി കമ്പാർട്ടുമെന്റുകളിൽ പൊതുജനങ്ങളുടെ സ്വീകാര്യതയ്‌ക്കെതിരായ ഏത് പ്രവർത്തനവും അനുവദനീയമല്ല, കത്തുന്ന വസ്തുക്കളെ കൊണ്ടുപോകുന്നത് ഇന്ത്യൻ റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധവുമാണ്.

    Published by:Anuraj GR
    First published: