• HOME
  • »
  • NEWS
  • »
  • india
  • »
  • NPRരേഖയെ കുറിച്ച് ഭയം: ബാങ്ക് അക്കൗണ്ട് കാലിയാക്കി തമിഴ്നാട്ടിലെ ഗ്രാമം

NPRരേഖയെ കുറിച്ച് ഭയം: ബാങ്ക് അക്കൗണ്ട് കാലിയാക്കി തമിഴ്നാട്ടിലെ ഗ്രാമം

സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പരസ്യം ജനുവരി 11ന് തമിഴ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തെറ്റിദ്ധാരണ പരന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പൂർണിമ മുരളി

    ചെന്നൈ: ദേശീയ ജനസംഖ്യ രജിസ്റ്ററിനെ കുറിച്ചുണ്ടായ തെറ്റിദ്ധാരണയിൽ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു ഗ്രാമം. തൂത്തുക്കുടി ജില്ലയിലെ കായൽപ്പട്ടണത്തിലുള്ളവരാണ് തെറ്റിദ്ധാരണയെ തുടർന്ന് ബാങ്കിലെ പണം മുഴുവൻ പിൻവലിച്ചത്.

    അക്കൗണ്ട് ഉടമകള്‍ അവരുടെ വിലാസം തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) സംബന്ധിച്ച തെറ്റിദ്ധാരണ പരന്നതോടെയായിരുന്നു സംഭവം.

    also read:ജെഎന്‍യുവിലും ജാമിയയിലും പ്രതിഷേധിക്കുന്നവർക്കുള്ള ശരിയായ 'ചികിത്സ' അറിയാം; ഭീഷണിയുമായി കേന്ദ്രമന്ത്രി

    സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു പരസ്യം ജനുവരി 11ന് തമിഴ് പത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് തെറ്റിദ്ധാരണ പരന്നത്. അക്കൗണ്ട് ഉടമകള്‍ അവരുടെ കെവൈസി രേഖകള്‍ ഉടന്‍ ബാങ്കില്‍ നല്‍കണമെന്നായിരുന്നു പരസ്യം. സ്വീകാര്യമായ തെളിവുകളുടെ പട്ടികയിൽ ദേശീയ ജനസംഖ്യാ രജിസ്റ്ററും ഉണ്ടായിരുന്നു. പരസ്യം പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടതാണെന്ന ധാരണയിലാണ് ജനങ്ങള്‍ പരിഭ്രാന്തിയിലായത്.

    ഇതിനു പിന്നാലെ ഗ്രാമവാസികളായ ഭൂരിഭാഗം മുസ്ലിംകളും ബാങ്കിലേക്കെത്തി. പണം നഷ്ടപ്പെട്ടു പോകുമെന്ന ഭയത്തിൽ ഇവർ അക്കൗണ്ടിൽ നിന്ന് കാശ് പിൻവലിക്കുകയായിരുന്നു. കൂട്ടത്തോടെ പണം പിന്‍വലിച്ചതോടെ രണ്ട് ദിവസത്തിനിടെ നാല് കോടിയോളം രൂപയാണ് ബാങ്കിൽ നിന്ന് നഷ്ടമായത്. ചിലര്‍ അക്കൗണ്ടിൽ നിന്ന് മുഴുവൻ പണവും പിൻവലിച്ചിട്ടുണ്ട്.

    also read:പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹ കുറ്റം; മുന്നറിയിപ്പുമായി യോഗി ആദിത്യ നാഥ്

    അതേസമയം സെൻട്രൽ ബാങ്കിനോടോ മറ്റു ബാങ്കുകളോടോ ആർക്കും ശത്രുതയില്ലെന്നും കെവൈസിയിൽ എൻപിആറും ഉൾപ്പെടുത്തിയതിലുള്ള ആശങ്കയിലാണ് പണം കൂട്ടത്തോടെ പിൻവലിച്ചതെന്നാണ് അഭിഭാഷകനായ അഹമ്മദ് സാഹിബ് ന്യൂസ് 18നോട് പറഞ്ഞത്.

    ജനുവരി അവസാനത്തോടെ കെവൈസി രേഖകൾ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ബാങ്കിന്റെ അറിയിപ്പ് സാധാരണമാണ്. എന്നാൽ എൻപിആർ രേഖയായി ഉൾപ്പെടുത്തിയതാണ് ജനങ്ങളെ ഭയപ്പെടുത്തിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകളും ജനങ്ങൾക്കിടയിലുണ്ട്.

    കൂടുതൽ ആളുകള്‍ പണം പിൻവലിച്ചതോടെ വീടുകൾ കയറി ഇറങ്ങി തെറ്റിദ്ധാരണ മാറ്റാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടേഴ്‌സ് ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന് കെവൈസി രേഖയായി നല്‍കിയാല്‍ മതി. അടുത്തിടെയാണ് റിസര്‍വ് ബാങ്ക് എന്‍പിആറും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാൽ ഇത് കെവൈസിക്ക് നിർബന്ധമല്ലെന്നാണ് റിപ്പോർട്ടുകൾ.
    Published by:Gowthamy GG
    First published: