നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നൃപേന്ദ്ര മിശ്ര വീണ്ടും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; ക്യാബിനറ്റ് റാങ്കും

  നൃപേന്ദ്ര മിശ്ര വീണ്ടും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി; ക്യാബിനറ്റ് റാങ്കും

  പി കെ മിശ്ര അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി

  നൃപേന്ദ്ര മിശ്ര

  നൃപേന്ദ്ര മിശ്ര

  • News18
  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നൃപേന്ദ്ര മിശ്ര വീണ്ടും നിയമിതനായി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി പി കെ മിശ്രയെയും വീണ്ടും നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. ക്യാബിനറ്റ് നിയമനകാര്യ സമിതി നിയമനങ്ങൾക്ക് അംഗീകാരം നൽകി.

   ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായി) മുന്‍ ചെയര്‍മാനായിരുന്നു നൃപേന്ദ്ര മിശ്ര. യുപി കേഡറില്‍നിന്നുള്ള ഈ മുന്‍ ഐഎഎസ് ഓഫീസര്‍ സത്യസന്ധതയ്ക്കും കാര്യപ്രാപ്തിക്കും പേരുകേട്ടയാളാണ്. ഒന്നാം യുപിഎ കാലത്ത് ടെലികോം വകുപ്പ് സെക്രട്ടറിയായിരുന്നു. 2006ല്‍ ട്രായി ചെയര്‍മാനായി. 1981 - 85 കാലത്ത് ഐഎംഎഫ് - ലോകബാങ്ക് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ ആയിരുന്നു. കേന്ദ്രത്തിലെ പല വകുപ്പുകളില്‍ നയരൂപീകരണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്. ലോകബാങ്ക്, എഡിബി എന്നിവയുടെ കണ്‍സള്‍ട്ടന്റായിരുന്നു. രാസവളം, വാണിജ്യം, ധനം, ടെലികോം വകുപ്പുകളിലായിരുന്നു പ്രധാന സേവനം.

   ട്രായിയില്‍നിന്നു റിട്ടയര്‍ ചെയ്തശേഷം പബ്ലിക്  ഇന്ററസ്റ് ഫൌണ്ടേഷന്‍ എന്നൊരു എന്‍ജിഒയിലായിരുന്നു പ്രവര്‍ത്തനം. 2010 മുതല്‍ ഉഷാ മാര്‍ട്ടിന്‍, ജിന്നി ഫിലമെന്റ്സ് എന്നീ കമ്പനികളില്‍ സ്വതന്ത്ര ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. അലഹാബാദ് സര്‍വകലാശാലയില്‍ രാഷ്ട്രതന്ത്രം, ഹാര്‍വാഡിലെ കെന്നഡി സ്കൂള്‍ ഓഫ് ഗവേണന്‍സില്‍നിന്ന് പൊതുഭരണം എന്നിവയില്‍ മാസ്റ്റേഴ്സ് ബിരുദമുണ്ട്.

   മന്‍മോഹന്‍സിംഗിന്റെ കാലത്തു ടി കെ എ നായരും (2004-11) പുലോക് ചാറ്റര്‍ജി (2011-14)യുമായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍. വാജ്പേയിയുടെ കാലത്ത് നയതന്ത്രജ്ഞന്‍ ബ്രിജേഷ് ചന്ദ്ര മിശ്രയായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി.

   First published:
   )}