പശുവിനെ കശാപ്പ് ചെയ്തതിന് ദേശസുരക്ഷാ നിയമപ്രകാരം കേസ്
പശുവിനെ കശാപ്പ് ചെയ്തതിന് ദേശസുരക്ഷാ നിയമപ്രകാരം കേസ്
മുമ്പ് ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ചിട്ടുള്ള കേസുകളിൽ NSA ചുമത്തിയത് വിവാദമായിരുന്നു. എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഇതേ വകുപ്പ് ഉപയോഗിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്
ന്യൂഡൽഹി: പശുവിനെ കശാപ്പ് ചെയ്തതിന് പിടിയിലായ മൂന്നുപേർക്കെതിരെ ദേശസുരക്ഷാ വകുപ്പ്(നാഷണൽ സെക്യൂരിറ്റി ആക്ട്- NSA) പ്രകാരം കേസെടുത്തു. മധ്യപ്രദേശിലെ ഖാണ്ഡ്വയിലെ മോഘട്ട് എന്ന സ്ഥലത്താണ് സംഭവം. രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന തരത്തിൽ ഗുരുതരമായ ദേശദ്രോഹകുറ്റങ്ങൾ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പ് കോൺഗ്രസ് നേതൃത്വം നൽകുന്ന മധ്യപ്രദേശ് സർക്കാർ പ്രയോഗിച്ചത് ഏവരെയും അമ്പരപ്പിച്ചിട്ടുണ്ട്. മുമ്പ് ഉത്തർപ്രദേശിൽ ഗോവധം ആരോപിച്ചിട്ടുള്ള കേസുകളിൽ NSA ചുമത്തിയത് വിവാദമായിരുന്നു. എന്നാൽ മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ ഇതേ വകുപ്പ് ഉപയോഗിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
എന്നാൽ ഗോവധം വർഗീയസംഘർഷത്തിന് കാരണമായേക്കാവുന്ന പ്രദേശമായതിനാലാണ് കടുത്ത വകുപ്പ് പ്രയോഗിച്ചതെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ വിശദീകരണം. നദീം, ഷക്കീൽ, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതമായി കശാപ്പുകാരാണ് സഹോദരൻമാരായ നദീമും ഷക്കീലും. 2017ൽ ഇതേകുറ്റത്തിന് അറസ്റ്റിലായ നദീം ഒരുവർഷത്തെ ജയിൽശിക്ഷയ്ക്കുശേഷം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. അറസ്റ്റിലായവർക്കെതിരെ ഗോവധനിരോധന നിയമത്തിലെ വകുപ്പുകളാണ് ആദ്യം ചുമത്തിയത്. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടാണ് NAS ചുമത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.