ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെതിരെ കേസ്. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)കമാൻഡോ ആയ പര്‍മിന്ദർ കുമാർ എന്നയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ്. ഇക്കഴിഞ്ഞ ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
എൻഎസ്ജി ക്യാംപസിനുള്ളിലെ റെസിഡൻഷ്യൽ ഏരിയയിലാണ് പീഡനത്തിനിരയായ കുട്ടിയും അമ്മയും താമസിക്കുന്നത്. NSGയുടെ തന്നെ സ്കൂളിലെ അധ്യാപികയാണ് കുട്ടിയുടെ അമ്മ. പീഡന വിവരം കുട്ടി അമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയിൽ നിന്നും വിവരങ്ങൾ മനസിലാക്കിയ അമ്മ പരാതിയുമായി NSG ഗ്രൂപ്പ് കമാൻഡർ നരേഷ് കുമാർ ശര്‍മയെ സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ ശർമയുടെ നേതൃത്വത്തിൽ നടന്ന പ്രാഥമിക അന്വേഷണത്തിൽ തന്നെ സിസിറ്റിവി തെളിവുകളുടെ അടിസ്ഥാനത്തിൽ പർമിന്ദർ കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. തുടർന്നാണ് പരാതി പൊലീസിനെ അറിയിച്ചത്. പരാതിയിൽ കേസെടുത്ത പൊലീസ് ശർമ്മയെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ തെളിവുകൾ ശേഖരിച്ച് വരികയാണെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.