HOME » NEWS » India » NUNS ATTACKED IN TRAIN FILE COMPLAINT AGAINST ABVP MEMBERS

ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവം; എബിവിപി പ്രവർത്തകർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകി

മതപരിവർത്തനവുമായി ബന്ധപ്പെട്ട് സംസാരിച്ച് തുടങ്ങിയതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് സൂചന

News18 Malayalam | news18-malayalam
Updated: March 28, 2021, 12:02 PM IST
ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവം; എബിവിപി പ്രവർത്തകർക്കെതിരെ കന്യാസ്ത്രീകൾ പരാതി നൽകി
ABVP Flag
  • Share this:
ലക്നൗ: ട്രെയിനിൽ ആക്രമിക്കപ്പെട്ട സംഭവത്തിൽ പരാതിയുമായി കന്യാസ്ത്രീകൾ. ഈ മാസം 19നാണ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകൾക്കും സന്ന്യാസാർഥികള്‍ക്കും നേരെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അതിക്രമം ഉണ്ടായത്. എബിവിപി പ്രവർത്തകർ വാക്കാൽ അധിക്ഷേപിച്ചു എന്നു കാട്ടിയാണ് നിലവിൽ ഇവർ പരാതി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് ലക്നൗ റെയിൽവെ പൊലീസ് എസ്പി സൗമിത്ര യാദവിന് ഓൺലൈൻ വഴിയാണ് കന്യാസ്ത്രീകൾ പരാതി നൽകിയിരിക്കുന്നത്. ന്യൂഡൽഹിയിൽ നിന്നും പുറപ്പെട്ട ഹരിദ്വാർ-പുരി കലിംഗ ഉത്കല്‍ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന നാല് ക്രിസ്തീയ വനിതകളെ യാത്രയുടെ തുടക്കം മുതൽ തന്നെ എബിവിപി പ്രവർത്തകർ ഉപദ്രവിക്കുന്നുണ്ടായിരുന്നുവെന്നും പരാതിയിൽ പറയുന്നു എന്നാണ് സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Also Read-കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം: കുറ്റക്കാര്‍ക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് അമിത് ഷാ

ട്രെയിനിലെ കന്യാസ്ത്രീകളുമായി സംസാരിക്കാനായിരുന്നു എബിവിപി പ്രവർത്തകരുടെ ശ്രമം. എന്നാൽ കന്യാസ്ത്രീകൾ പ്രതികരിക്കാതെ വന്നതോടെ കൂട്ടാളികളെ വിളിച്ചു കൂട്ടി അധിക്ഷേപം നടത്തിയ എബിവിപി പ്രവർത്തകർ ഒപ്പം ജിആർപിക്കും ആർപിഎഫിനും പരാതി നൽകുകയും ചെയ്തു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഏറെ വിവാദം ഉയര്‍ത്തിയ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മതപരിവർത്തനവുമായി ബന്ധപ്പെട്ട് സംസാരിച്ച് തുടങ്ങിയതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് സൂചന. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് സന്യാസ വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയാണ് ട്രെയിനില്‍ വെച്ച് അതിക്രമം അരങ്ങേറിയത്. ഇതിന് പുറമെ അകാരണമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പൊലീസ് അവരെ വിട്ടില്ല. ഉന്നത തലത്തിലുള്ള ഇടപെടലിനു ശേഷം രാത്രി 11 മണിക്കാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇവരെ വിട്ടയച്ചത്.



അതിക്രമത്തിന് ഇരയായവരിൽ ഒരാൾ മലയാളി ആയ സാഹചര്യത്തിൽ കേരള സർക്കാരും വിഷയത്തിൽ ഇടപെട്ടിരുന്നു.ട്രെയിനില്‍ യാത്ര ചെയ്യുന്ന കന്യാസ്ത്രീകളെയും സന്ന്യാസാർഥികളെയും  ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് അക്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉറപ്പു നൽകിയിരുന്നു.
Published by: Asha Sulfiker
First published: March 28, 2021, 12:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories