ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നുപുർ ശര്‍മയ്ക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസന്‍സ് നല്കി. ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂര്‍ ശര്‍മ നല്കിയ അപേക്ഷയില്‍ ഡല്‍ഹി പോലീസാണ് തോക്ക് ലൈസന്‍സ് അനുവദിച്ചത്.
2022 മേയ് 26ന് നടന്ന ഒരു ടെലിവിഷൻ ചർച്ചക്കിടയാണ് നൂപുർ ശർമ്മ പ്രവാചകനെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. ഇതിനെതിരെ ആഗോളതലത്തിൽ തന്നെ പ്രതിഷേധമുയർന്നു. നിരുത്തരവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ പരാതി നല്‍കിയത്.
Also read-Nupur Sharma| ഉദയ്പൂരിൽ നുപുർ ശർമയെ പിന്തുണച്ചയാളെ തലയറുത്ത് കൊന്നു; രാജസ്ഥാനിൽ സംഘർഷാവസ്ഥ
നൂപുർ ശർമയെയും വിവാദ പ്രസ്താവനയെ പിന്തുണച്ചവരെയും കഴുത്തറത്ത് കൊല്ലുമെന്നാണത്രെ ഭീഷണി. ഭീഷണി കണക്കിലെടുത്താണ് അവർക്ക് തോക്ക് ലൈസൻസ് നൽകിയത്. വിവാദ പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഭീഷണിയുടെ സാഹചര്യത്തില്‍ ഒന്നിച്ച് ക്ലബ്ബ് ചെയ്യുന്നതിനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് ഭീഷണിയുണ്ടെന്ന് നുപൂര്‍ ശര്‍മ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നായിരുന്നു കോടതി നടപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.