മധ്യപ്രദേശ്: കാമുകൻറെ വിവാഹത്തില്‍ മനംനൊന്ത് അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്‌സ് ജീവനൊടുക്കി. പൂജാ ഗഞ്ചൻ(27) എന്ന യുവതിയാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. യുവതി എഴുതിയ രണ്ട് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
യുവതി വീട്ടിൽ വച്ച് അമിതമായി അനസ്തേഷ്യ മരുന്ന് കുത്തിവയ്ക്കുകയായിരുന്നുവെന്ന് എയ്‌റോഡ്രോം പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സഞ്ജയ് ശുക്ല പിടിഐയോട് പറഞ്ഞു. ആശുപത്രിയിലെ സഹപ്രവർത്തകനുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്നും എന്നാല്‍ വേറൊരു മെഡിക്കൽ സ്ഥാപനത്തിലേക്ക് മാറിയ യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായും യുവതി ആത്മഹത്യാകുറിപ്പിൽ പറയുന്നു.
Also read-കാമുകിയെ കാണാന്‍ വീട്ടിലെത്തി; അമ്മയെ കണ്ട് ടെറസില്‍ നിന്ന് ചാടിയ നിയമവിദ്യാര്‍ഥി മരിച്ചു
കുടുംബം മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനാൽ ബന്ധം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്ന് യുവതിയോട് വ്യക്തമാക്കിയിരുന്നതായി പൊലീസിനു നൽകിയ മൊഴിയിൽ മുൻ കാമുകൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.