• HOME
  • »
  • NEWS
  • »
  • india
  • »
  • ജോലിക്കിടെ നഴ്സുമാരുടെ ടിക്ടോക്ക്; വൈറലായതോടെ പണികിട്ടി

ജോലിക്കിടെ നഴ്സുമാരുടെ ടിക്ടോക്ക്; വൈറലായതോടെ പണികിട്ടി

നഴ്സുമാരുടെ ടിക്ടോക്ക് വീഡിയോ വൈറലായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ കാരണം കാണിക്കൽ നൽകുകയായിരുന്നു.

nurse's tiktok

nurse's tiktok

  • Last Updated :
  • Share this:
    മാൽകൻഗിരി: ജോലിക്കിടെ ടിക് ടോക്ക് ചെയ്ത നഴ്സുമാർക്ക് മെഡിക്കൽ ഓഫീസറുടെ കാരണം കാണിക്കൽ നോട്ടീസ്. ഒഡിഷയിലെ മാൽകൻഗിരിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. പ്രത്യേക പരിചരണം ആവശ്യയമുള്ള  നവജാത ശിശുക്കൾക്കായുള്ള  വിഭാഗത്തിൽ ജോലി നോക്കുകയായിരുന്ന നഴ്സുമാരാണ് ടിക്ടോക്ക് ചെയ്തത്. ജില്ലാ ഹെഡ്ക്വാർട്ടർ ആശുപത്രിയിലാണ് സംഭവം.

    also read: ദേശീയ പൗരത്വ രജിസ്റ്ററിൽ രണ്ടാമതും പേരില്ല; മനംനൊന്ത് പതിനാലുകാരി ആത്മഹത്യ ചെയ്തു

    നഴ്സുമാരുടെ ടിക്ടോക്ക് വീഡിയോ വൈറലായതോടെ ജില്ലാ മെഡിക്കൽ ഓഫീസർ കാരണം കാണിക്കൽ നൽകുകയായിരുന്നു. നഴ്സുമാർ, പാടുകയും ആടുകയും ഉല്ലസിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഔദ്യോഗിക യൂണിഫോമിലാണ് ഇതൊക്കെ ചെയ്യുന്നത്. ഒരു നഴ്സ് നവജാത ശിശുവിനെ നഴ്സ് പരിചരിക്കുന്നതും വീഡിയോയിൽ കാണാം.

    ജ്യോതി റായ് എന്നയാളുടെ ടിക്ടോക് അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. സംഭവം നിർഭാഗ്യകരമായിപ്പോയെന്ന് മെഡിക്കല്‍ ഓഫീസർ തപൻകുമാർ ദിൻഡ പറഞ്ഞു.

    മാൽക്കൻഗിരിയിൽ നവജാത ശിശു മരണനിരക്ക് വർധിച്ചതിനെ തുടർന്നാണ് നവജാത ശിശുക്കളുടെ സുരക്ഷയ്ക്കായി പ്രത്യേക യൂണിറ്റ് ആരംഭിച്ചത്.
    First published: