ചികിത്സയിലിരുന്ന നുസ്രത് ജഹാൻ എംപി ആശുപത്രി വിട്ടു: മരുന്നുകളുടെ അമിതോപയോഗമെന്ന വാദം തള്ളി കുടുംബം
ചികിത്സയിലിരുന്ന നുസ്രത് ജഹാൻ എംപി ആശുപത്രി വിട്ടു: മരുന്നുകളുടെ അമിതോപയോഗമെന്ന വാദം തള്ളി കുടുംബം
അമിതമായി മരുന്നുകൾ ഉള്ളിൽച്ചെന്ന നിലയിലാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സൂചന ചില പൊലീസ് വൃത്തങ്ങള്‍ നല്‍കുന്നുണ്ട്
Nusrat
Last Updated :
Share this:
കൊൽക്കത്ത: ബംഗാളി താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത് ജഹാൻ ആശുപത്രി വിട്ടു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് ഇവരെ അപ്പോളോ ആശുപതിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ തന്നെ നുസ്രത് ഡിസ്ചാർജ് ആയെന്നാണ് ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
അമിതമായി മരുന്നുകൾ കഴിച്ചതിനെ തുടര്‍ന്നാണ് എംപിയെ ആശുപത്രിയിലെത്തിച്ചതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.. എന്നാൽ ഇത്തരം വാദങ്ങളെല്ലാം കുടുംബം തള്ളിയിരിക്കുകയാണ്. നുസ്രത്തിന് ആസ്തമാ പ്രശ്നങ്ങളുണ്ടെന്നും ഇതാണ് ആരോഗ്യനില മോശമാക്കിയതെന്നുമാണ് ബന്ധുക്കളെ ഉദ്ദേരിച്ചുള്ള റിപ്പോർട്ടുകൾ. ആസ്തമാ രോഗിയായ ഇവർ ഇൻഹേലർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഇതിലും ഫലം കാണാതെ വന്നതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.
അതേസമയം അമിതമായി മരുന്നുകൾ ഉള്ളിൽച്ചെന്ന നിലയിലാണ് എംപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സൂചന ചില പൊലീസ് വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.