നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി വിട്ടു

  കോൺഗ്രസിന് വീണ്ടും തിരിച്ചടി; ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി വിട്ടു

  താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി

  അൽപേഷ് താക്കൂർ

  അൽപേഷ് താക്കൂർ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് ഒരു ദിനം മാത്രം ശേഷിക്കെ ഗുജറാത്തില്‍ നിന്നുള്ള പിന്നാക്ക വിഭാഗ നേതാവ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി. അൽപേഷിനെ കൂടാതെ മറ്റ് രണ്ട് എംഎൽഎമാരോടും പാർട്ടിവിടാൻ താക്കൂർ സേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതായാണ് വിവരം.

   മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അൽപേഷുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു, എന്നാല്‍ അല്‍പേഷ് താക്കൂറും അനുയായികളും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ട പോളിങ്ങിന് ഒരു ദിവസം മാത്രം ശേഷിക്കെയുള്ള ഇവരുടെ നീക്കം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഒരു മാസം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ അല്‍പേഷ് അത് നിരാകരിക്കുകയും തങ്ങള്‍ കോണ്‍ഗ്രസിനുള്ളിൽ നിന്നുതന്നെ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

   First published:
   )}