ഒളി ക്യാമറ: ചെന്നൈയിൽ ഹോസ്റ്റൽ നടത്താൻ കളക്ടറുടെ അനുമതി വേണം
ഒളി ക്യാമറ: ചെന്നൈയിൽ ഹോസ്റ്റൽ നടത്താൻ കളക്ടറുടെ അനുമതി വേണം
cctv
Last Updated :
Share this:
ചെന്നൈ: നഗരത്തിൽ വനിതാ ഹോസ്റ്റൽ നടത്തുന്നതിന് കളക്ടറുടെ അനുമതി വേണം. ഒളി ക്യാമറ വിവാദത്തോടെയാണ് പുതിയ തീരുമാനം. എല്ലാ അനുമതിയോടെയുമാണ് ഹോസ്റ്റൽ നടത്തുന്നതെന്ന് രേഖകൾ സഹിതം ഡിസംബർ 31ന് മുമ്പായി കളക്ടറുടെ ഓഫീസിലെത്തി അറിയിക്കണമെന്നാണ് നിർദേശം. ഹോസ്റ്റൽ ഉടമ തന്നെ ഒളി ക്യാമറ സ്ഥാപിച്ചത് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തെ തുടർന്ന് ഹോസ്റ്റൽ ഉടമ സമ്പത്ത് രാജിനെ അദമ്പാക്കത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എല്ലാ കുളിമുറികളിലും ഒളി ക്യാമറ സ്ഥാപിച്ചതായി അവിടെ വാടകയ്ക്ക് താമസിക്കുന്ന യുവതിയാണ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടായിട്ടുള്ളത്. ജോലിക്കാരായ സ്ത്രീകളാണ് ഹോസ്റ്റലുകളിൽ കൂടുതലായും താമസിക്കുന്നത്.
ഹോസ്റ്റലുകളിൽ താമസിക്കുന്ന ജീവനക്കാരും വിദ്യാർഥികളും ഒളി ക്യാമറകൾ കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി ഹിഡൻ ക്യാമറാസ് ഡിറ്റക്ടർ ആപ്പാണ് നല്ലതെന്നും കളക്ടർ നിർദേശിച്ചു. എല്ലാ ഹോസ്റ്റലുകളിലും മതിയായ സൌകര്യങ്ങൾ വേണം. ഇതുസംബന്ധിച്ച നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ ഹോസ്റ്റലുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.