• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഡെൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണവുമായി കെജരിവാൾ

അന്തരീക്ഷ മലിനീകരണം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതി വീണ്ടും നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

news18-malayalam
Updated: September 13, 2019, 3:56 PM IST
ഡെൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണവുമായി കെജരിവാൾ
news18
news18-malayalam
Updated: September 13, 2019, 3:56 PM IST
ന്യ‍ൂഡൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ഡൽഹിയിൽ വീണ്ടും ഒറ്റ-ഇരട്ട അക്ക വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. നവംബര്‍ നാല് മുതല്‍ 15 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെയും ഡല്‍ഹിയില്‍ കെജരിവാൾ സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയിരുന്നു.  അന്തരീക്ഷ മലിനീകരണം വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് പദ്ധതി വീണ്ടും നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹന നമ്പറുകളുടെ അവസാനത്തെ അക്കം ഒറ്റയോ ഇരട്ടയോ എന്നു നോക്കിയാണ് ഒരേ ദിവസവും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഒറ്റയക്കത്തില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങള്‍ക്കും ഇരട്ടയക്കത്തില്‍ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങള്‍ക്കും ഒരേ ദിവസം നിരത്തിലിറങ്ങാന്‍ അനുവാദമില്ല. അതേസമയം ഒരു ആഴ്ചയിൽ അവസാനത്തെ ദിവസം എല്ലാ വാഹനങ്ങള്‍ക്കും നിരത്തിലിറങ്ങാം.

നേരത്തെ ഈ പദ്ധതി നടപ്പാക്കിയപ്പോൾ സ്ത്രീകളെയും  ഇരുചക്രവാഹനങ്ങളെയും വിഐപികളെയും ഒഴിവാക്കിയിരുന്നു. അതേസമയം  ഇത്തവണ പദ്ധതി നടപ്പാക്കുമ്പോൾ  ഇളവ് തുടരുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല.

Also Read പരസ്യ ബോര്‍ഡ് വീണ് യുവതി മരിച്ച സംഭവം; ബോർഡ് സ്ഥാപിച്ച AIADMK നേതാവിനെ പ്രതി ചേർക്കാതെ പൊലീസ്

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...