ഭുവനേശ്വർ: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക് വീണ്ടും അധികാരത്തിലേക്ക്. തുടർച്ചയായ അഞ്ചാം തവണയും മുഖ്യമന്ത്രിയാകാൻ ഒരുങ്ങുകയാണ് നവീൻ പട്നായിക്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 147 മണ്ഡലങ്ങളിൽ 101 സീറ്റുകളിലും നവീൻ പട്നായികിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദൾ മുന്നിട്ട് നിൽക്കുകയാണ്. 30 സീറ്റുകളിൽ ബിജെപിയും 11 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്.
ബിജെഡിയും ബിജെപിയും തമ്മിലായിരുന്നു മത്സരം. ബിജെപി സ്വാധീനം വർധിക്കുന്നതിനെ തുടർന്ന് രണ്ട് മണ്ഡലത്തിലാണ് പട്നായിക് ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
മത്സരിച്ച ബിജേപൂരിലും ഹിന്ഡജിലിലും നവീൻ പട്നായിക് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലും ബിജെഡി തന്നെയാണ് മുന്നില്‍. 21 സീറ്റിൽ 14 ഇടത്ത് ബിജെഡിയും ഏഴിടത്ത് ബിജെപിയും മുന്നിട്ട് നിൽക്കുകയാണ്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളാണ് ബിജെഡി നേടിയത്. മികച്ച വിജയം നേടിയ നവീൻ പട്നായിക്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.