ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് (Naveen Patnaik) തിങ്കളാഴ്ച റോമിലേക്ക് വിമാനം കയറും. 22 വർഷമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന നവീൻ പട്നായിക്കിന്റെ ഔദ്യോഗിക ജീവിതത്തിലെ രണ്ടാമത്തെ വിദേശ സന്ദർശനമാണിത്. അഞ്ച് ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ന്യൂഡൽഹിയിലേക്ക് യാത്ര തിരിച്ച അദ്ദേഹം നാളെ റോമിലേക്ക് വിമാനം കയറും. തുടർന്ന് ദുബൈയും സന്ദർശിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങുക.
2000 മാർച്ച് 5-നാണ് ബിജു ജനതാദൾ അധ്യക്ഷൻ കൂടിയായ നവീൻ പട്നായിക് ഒഡീഷയുടെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഒഡീഷയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരിക്കുന്ന വ്യക്തിയാണ് നവീൻ. അഞ്ചു തവണയാണ് തുടർച്ചയായി സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി പദത്തിൽ 22 വർഷമായെങ്കിലും ഒരു തവണ മാത്രമാണ് വിദേശ സന്ദർശനത്തിന് നവീൻ പട്നായിക് പോയത്. 2012ലായിരുന്നു അത്. അതുതന്നെ പാർട്ടിയിലെ വിഭാഗീയതയെ തുടർന്ന് സന്ദർശനം പാതിയിൽ നിർത്തി മടങ്ങി വരേണ്ടി വന്നു. ഇത്തവണ വേൾഡ് ഫുഡ് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനാണ് റോമിലേക്ക് പോകുന്നത്.
Also Read-
Agnipath| പ്രതിഷേധത്തിനിടെ 'അഗ്നിവീർ' റിക്രൂട്ട്മെന്‍റ് തീയതികൾ പ്രഖ്യാപിച്ചു; കരസേനയിൽ വിജ്ഞാപനം നാളെയിറങ്ങുംഭക്ഷ്യസുരക്ഷ, ദുരന്തനിവാരണ മേഖലകളിൽ ഒഡീഷ സർക്കാർ നടപ്പാക്കിയ പരിവർത്തന സംരംഭങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം പരിപാടിയിൽ പങ്കുവെക്കും.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ബിപിഎല്ലുകാർക്ക് രണ്ട് രൂപയ്ക്ക് ഒരു കിലോ അരി നൽകുന്ന പദ്ധതിക്ക് 2008ൽ അദ്ദേഹം തുടക്കം കുറിച്ചിരുന്നു. 2013ൽ ഇത് ഒരു രൂപയായി കുറച്ചു. കാലഹന്ദി- ബോലങ്കിർ- കൊറാപുട്ട് മേഖലയിൽ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി നൂറുകണക്കിന് പേരാണ് പട്ടിണി കാരണം മരിച്ചത്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകുന്ന പദ്ധതി നടപ്പാക്കിയത്.
റോം സന്ദർശനത്തിനിടെ വത്തിക്കാനിൽ പോപ്പ് ഫ്രാൻസിസിനെ നവീൻ പട്നായിക് സന്ദർശിക്കും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒഡീഷയിൽ നിന്നുള്ള പ്രവാസികളുമായി അദ്ദേഹം സംവദിക്കും. തിരികെയുള്ള യാത്രക്കിടെയാണ് ജൂണ്‍ 29ന് ദുബൈയിലെത്തും. ഗൾഫ് മേഖലയിലെ നിക്ഷേപകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ അദ്ദേഹം നിക്ഷേപകരെ സ്വാഗതം ചെയ്യും. പ്രമുഖ നിക്ഷേപകരുമായി പ്രത്യേകം കൂടിക്കാഴ്ചയും നടത്തും.
English Summary: Odisha chief minister Naveen Patnaik on Saturday left for New Delhi with five other officials before his journey to Rome scheduled for June 20 and then Dubai. This is Patnaik’s second foreign tour after he came to power 22 years ago in the state.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.