നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Odisha Teachers Appointment | ഒഡീഷ സര്‍ക്കാര്‍ ആദ്യമായി ഒരു ബാച്ചില്‍ 6,131 അധ്യാപകരെ നിയമിച്ചു

  Odisha Teachers Appointment | ഒഡീഷ സര്‍ക്കാര്‍ ആദ്യമായി ഒരു ബാച്ചില്‍ 6,131 അധ്യാപകരെ നിയമിച്ചു

  5റ്റി സംരംഭത്തിന് (5T initiative ) കീഴില്‍ സ്‌കൂള്‍ പരിവര്‍ത്തന പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ പുനര്‍നിര്‍മ്മിച്ച 1,075 സ്‌കൂളുകളില്‍ ആയിരിക്കും അധ്യാപകരെ നിയമിക്കുക.

  Image: Naveen Patnaik, Twitter

  Image: Naveen Patnaik, Twitter

  • Share this:
   ഒഡീഷ സര്‍ക്കാര്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി 6,131 അധ്യാപകരെ നിയമിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു ബാച്ചില്‍ ഇത്രയധികം അധ്യാപകരെ നിയമിക്കുന്നത് ഇതാദ്യമായാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ഓറിയന്റേഷന്‍ പരിപാടിയില്‍ മുഖ്യമന്ത്രി (Chief Minister) നവീന്‍ പട്നായിക് ( Naveen Patnaik ) പുതുതായി നിയമിതരായ അധ്യാപകര്‍ക്കുള്ള നിയമന കത്ത് വിതരണം ചെയ്തു.

   'സമൂഹത്തിന്റെ മൊത്തം പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനമാണ് വിദ്യാഭ്യാസം. സംസ്ഥാന സര്‍ക്കാര്‍ ഒരു ബാച്ചില്‍ ഇത്രയധികം അധ്യാപകരെ നിയമിക്കുന്നത് ഇതാദ്യമാണ്' കലിംഗ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ പുതുതായി നിയമിതരായ 6,131 അധ്യാപകര്‍ക്കുള്ള നിയമന കത്ത് (recruitment letters) വിതരണം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 5റ്റി സംരംഭത്തിന് (5T initiative ) കീഴില്‍ സ്‌കൂള്‍ പരിവര്‍ത്തന പരിപാടിയുടെ (School transformation programme) ആദ്യ ഘട്ടത്തില്‍ പുനര്‍നിര്‍മ്മിച്ച 1,075 സ്‌കൂളുകളില്‍ ആയിരിക്കും അധ്യാപകരെ നിയമിക്കുക.

   പുതുതായി നിയമിതരായ അധ്യാപകരില്‍ 2,236 കലാ അധ്യാപകര്‍, 1,779 സയന്‍സ് അധ്യാപകര്‍, 829 ഹിന്ദി അധ്യാപകര്‍, 796 സംസ്‌കൃതം, പിഇടി (PET) അധ്യാപകര്‍, 3 തെലുങ്ക് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇവരെ 47 ദിവസത്തിനുള്ളിലാണ് നിയമിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

   ആദ്യഘട്ടത്തില്‍ 11,000 അധ്യാപക തസ്തികകള്‍ നികത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയും അനന്തമായ സാധ്യതകളുടെ പ്രതീകവുമാണെന്ന് അധ്യാപകര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പ്രത്യാശ വളര്‍ത്തുന്നതിലും അവരുടെ ഭാവനയെ ശാക്തീകരിക്കുന്നതിലും അധ്യാപകര്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ക്രിയാത്മകതയും ആത്മവിശ്വാസവും വികസിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കണം എന്ന് അധ്യാപകരോട് നിര്‍ദ്ദേശിക്കുകയും ചെയ്തു മുഖ്യമന്ത്രി. സ്‌കൂളുകളിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ അധ്യാപകര്‍ സന്തുഷ്ടരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

   വിദ്യാഭ്യാസത്തിനും ആരോഗ്യ സേവനത്തിനുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന എന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ പരിവര്‍ത്തനം ലക്ഷ്യമിട്ട് തുടങ്ങിയ 5റ്റി ഹൈസ്‌കൂള്‍ പരിവര്‍ത്തന പ്രോഗ്രാമിന് കീഴില്‍ സ്‌കൂളുകള്‍ക്ക് അത്യാധുനീക സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് ഒഡീഷ സര്‍ക്കാര്‍ നടത്തുന്നത്. പ്രോഗ്രാമിന്റെ ഭാഗമായി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ സജ്ജീകരിക്കും ഇതിന് പുറമെ ഇ-ലൈബ്രറി, ആധുനിക ലബോറട്ടറി സൗകര്യം, മെച്ചപ്പെട്ട ശുചിത്വം, കളിസ്ഥലം എന്നിവയും ഒരുക്കുന്നുണ്ട്. പ്രോഗ്രാമിന്റെ ആദ്യഘട്ടത്തില്‍ 1,075 സ്‌കൂളുകള്‍ അത്യാധുനീക സൗകര്യങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

   സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഘട്ടംഘട്ടമായി മാറ്റം വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
   Published by:Naveen
   First published: