• HOME
  • »
  • NEWS
  • »
  • india
  • »
  • പോലീസുകാരൻ്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു

പോലീസുകാരൻ്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു

ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടയിലാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്.

  • Share this:

    ഭുവനേശ്വർ: ഒഡിഷയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടയിലാണ് മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിവെച്ച എ എസ് ഐ ഗോപാൽ ദാസ് പിടിയിലായിട്ടുണ്ട്.

    ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെയാണ് ആക്രമണമുണ്ടായത്. നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്.വെടിയേറ്റയുടൻ നബ കിഷോർ കുഴഞ്ഞുവീണു.

    അദ്ദേഹം കാറിൽ എത്തിയയുടൻ സ്വീകരിക്കാനായി ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടെ മന്ത്രിയുടെ സമീപത്തുണ്ടായിരുന്ന ഗോപാല്‍ ദാസ് വെടിവയ്ക്കുകയായിരുന്നു. ഝാർസുഗുഡ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ നബ കിഷോർ.

    Published by:Jayesh Krishnan
    First published: