നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Acquitted after 18 years |കൊലപാതകക്കുറ്റത്തിന് ജയിലിൽ 18 വർഷം കഴിഞ്ഞയാളെ കോടതി കുറ്റവിമുക്തനാക്കി

  Acquitted after 18 years |കൊലപാതകക്കുറ്റത്തിന് ജയിലിൽ 18 വർഷം കഴിഞ്ഞയാളെ കോടതി കുറ്റവിമുക്തനാക്കി

  മന്ത്രവാദം സംബന്ധിച്ച സംശയത്തിന്റെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ ജയിലില്‍ കഴിഞ്ഞത്.

  Court_order

  Court_order

  • Share this:
   മന്ത്രവാദം സംബന്ധിച്ച സംശയത്തിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഉൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ 2003 ൽ ഹാബിൽ സിന്ധു (Habil Sindhu) എന്നയാളെ പോലീസ് അറസ്റ്റ് (Police Arrest) ചെയ്യുകയും ജീവപര്യന്തം തടവിന് (Life Sentence) ശിക്ഷിക്കുകയും ചെയ്തിരുന്നു. 18 വർഷത്തെ ജയിൽവാസത്തിന് ശേഷം ഹാബിൽ സിന്ധു ഇപ്പോൾ സ്വതന്ത്രനായി പുറത്തിറങ്ങിയിരിക്കുകയാണ്. ഇപ്പോൾ 59 വയസ്സുള്ള ഹാബിലിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ മയൂർഭഞ്ച് ജില്ലാ സെഷൻസ് ജഡ്ജി പ്രദീപ് പട്ട്നായിക് വ്യാഴാഴ്ച കുറ്റവിമുക്തനാക്കി (Acquittal).

   ജഷിപൂരിലെ ബലറാംപൂർ ഗ്രാമത്തിലാണ് ഹാബിൽ സിന്ധു താമസിച്ചിരുന്നത്. 2003 ജനുവരി 3 ന് ജമാദാർ പിംഗു (26), മകൻ സുക്രു (2), അമ്മാവൻ തുറം പൂർത്തി(50) എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് സിന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

   കുടുംബത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ ഭാര്യാപിതാവിന്റെ വീട്ടിൽ പോയ ജമാദാറിനെയും മകനെയും അമ്മാവനെയും പിന്നീട് കാണാതാവുകയായിരുന്നു. തെരച്ചിലിനൊടുവിൽ മൂവരുടെയും വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ അടുത്തുള്ള വയലിൽ നിന്ന് കണ്ടെത്തി. തലയും സ്വകാര്യ ഭാഗങ്ങളും ശരീരത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ട അവസ്ഥയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. ജമദാറിന്റെ കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജഷിപൂർ പോലീസ് ഐപിസി 304, 34 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കൊലപാതകത്തിൽ ഉൾപ്പെട്ടതിന്റെ പേരിൽ ഹാബിലിന്റെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

   2005 ൽ അന്നത്തെ അഡീഷണൽ ജില്ലാ ജഡ്ജി ഹാബിലിന് ജീവപര്യന്തം തടവ് വിധിച്ചെങ്കിലും വിധിയെ ചോദ്യം ചെയ്ത് അദ്ദേഹം ഒഡീഷ ഹൈക്കോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ വാദം കേട്ട ഹൈക്കോടതി ബെഞ്ച് പുനർ വിചാരണയ്ക്ക് ഉത്തരവിടുകയും കേസ് ബാരിപദയിലെ സെഷൻസ് ജഡ്ജിയുടെ കോടതിയിലേക്ക് വിടുകയും ചെയ്തു. ഹാബിലിന് ന്യായമായ വിചാരണ നിഷേധിച്ചുവെന്നും സ്റ്റേറ്റ് ഡിഫൻസ് കൗൺസിൽ സൗജന്യ നിയമ സേവനങ്ങൾ ലഭ്യമാക്കിയില്ലെന്നും ഹൈക്കോടതി കണ്ടെത്തി. കേസിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരു ഓണററി അഭിഭാഷകനെ ഏർപ്പാടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. 13 സാക്ഷികളുടെ മൊഴികൾ പരിശോധിച്ച ശേഷം ജില്ലാ സെഷൻ ജഡ്ജി ഹാബിലിനെതിരായ തെളിവുകൾ അപര്യാപ്തമാണെന്ന് കണ്ടെത്തുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

   "ജയിലിൽ നിന്ന് പുറത്തുകടക്കാൻ കഴിയുമെന്ന പ്രതീക്ഷ എനിക്ക് നഷ്ടപ്പെട്ടിരുന്നു. ജയിലിന്റെ നാല് മതിലുകൾക്കുള്ളിൽ എന്റെ ജീവിതം അവസാനിക്കുമെന്ന് ഞാൻ കരുതി. സ്വതന്ത്രനാകാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല", കുറ്റവിമുക്തനായ ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഹാബിൽ വികാരാധീനനായി പ്രതികരിച്ചു. കുറ്റക്കാരനല്ലെന്ന് തെളിയിച്ചുകൊണ്ട് തന്റെ കുടുംബത്തെ കാണാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഹാബിൽ പറഞ്ഞു. "ജയിലിൽ കഴിഞ്ഞിരുന്നസമയത്ത് ഞാൻ എന്റെ കുടുംബാംഗങ്ങളോട് എന്നെ കാണാൻ വരരുതെന്ന് ഉപദേശിച്ചിരുന്നു. കുറ്റക്കാരനായി വിധിച്ചതിന് ശേഷം ഇനി ഒരിക്കലും അവരുടെ ജീവിതത്തിന്റെ ഭാഗമാകാൻ കഴിയില്ല എന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാം മാറിമറിഞ്ഞു", ഹാബിൽ സിന്ധുവിന്റെ വാക്കുകളിൽ സന്തോഷം നിറയുന്നു.
   Published by:Sarath Mohanan
   First published: