• HOME
  • »
  • NEWS
  • »
  • india
  • »
  • എസ്.സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് മുടിവെട്ടി; 50,000 പിഴയും സാമൂഹിക ബഹിഷ്കരണവും നേരിട്ട് ബാർബർ

എസ്.സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് മുടിവെട്ടി; 50,000 പിഴയും സാമൂഹിക ബഹിഷ്കരണവും നേരിട്ട് ബാർബർ

താഴ്ന്ന ജാതിയിൽ പെട്ടവരിൽ നിന്നും മുടി വെട്ടാൻ 300 രൂപയും ഷേവിങ്ങിന് 200 രൂപയും ഈടാക്കണമെന്നായിരുന്നു ആവശ്യം

Image: ANI

Image: ANI

  • Last Updated :
  • Share this:
    മൈസൂർ: എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്ക് മുടി മുറിച്ചു നൽകിയതിന്റെ പേരിൽ ഉയർന്ന ജാതിയിൽ പെട്ട ബാർബർ സാമൂഹിക ബഹിഷ്കരണം നേരിടുന്നതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. മൈസൂർ ജില്ലയിലെ ഹല്ലാരി ഗ്രാമത്തിലുള്ള മല്ലികാർജുൻ ഷെട്ടിയും(47) കുടുംബവുമാണ് ബഹിഷ്കരണം നേരിടുന്നത്. ഉയർന്ന ജാതിയിൽ പെട്ടയാളാണ് മല്ലികാർജുൻ ഷെട്ടി.

    ഇദ്ദേഹത്തിന്റെ ഗ്രാമത്തിലെ നായക് വിഭാഗമാണ് ബഹിഷ്കരണം ഏർപ്പെടുത്തിയിരിക്കുന്നത്. എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്ക് മുടി വെട്ടിയതിന‍്റെ പേരിൽ മല്ലികാർജുനന് 50,000 രൂപ പിഴയും ചുമത്തിയിരിക്കുകയാണ്.

    മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ബഹിഷ്കരണം ആരംഭിച്ചതെന്ന് മല്ലികാർജുനനെ ഉദ്ധരിച്ച് ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു. നായക് വിഭാഗത്തിലെ നേതാക്കൾ തന്റെ ബാർബർ ഷോപ്പിൽ എത്തി എസ്.സി, എസ്.ടി, ഒബിസി വിഭാഗങ്ങളിലുള്ളവർക്ക് മുടി വെട്ടി നൽകുന്നുണ്ടോ എന്ന് ചോദിച്ചു. തന്റെ കടയിൽ ജാതി വിവേചനം ഇല്ലെന്ന് മല്ലികാർജുൻ ഷെട്ടി മറുപടിയും നൽകി. ഇതോടെ നേതാക്കളെ അനുസരിക്കണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി മല്ലികാർജുൻ പറയുന്നു.


    മുടിവെട്ടുന്നതിന് 80 രൂപയും ഷേവിങ്ങിന് 60 രൂപയുമാണ് ഇദ്ദേഹത്തിന്റെ കടയിൽ ഈടാക്കുന്നത്. എന്നാൽ താഴ്ന്ന ജാതിയിൽ പെട്ടവരിൽ നിന്നും മുടി വെട്ടാൻ 300 രൂപയും ഷേവിങ്ങിന് 200 രൂപയും ഈടാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ എല്ലാവരിൽ നിന്നും തുല്യമായി പണം ഈടാക്കുമെന്നായിരുന്നു മല്ലികാർജുന്റെ മറുപടി. പിന്നീട് പൊലീസിലും മല്ലികാർജുൻ പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് ഗ്രാമത്തിലെത്തി നായക് വിഭാഗത്തിലെ നേതാവായ മഹാദേവ നായകിന് താക്കീത് നൽകി. പൊലീസ് ഗ്രാമത്തിൽ എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായെന്ന് മല്ലികാർജുൻ പറഞ്ഞതായി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

    തന്റെ കടയിൽ പോകരുതെന്ന് മഹാദേവ് നായകും അനുയായികളും ആളുകളോട് ആവശ്യപ്പെടാൻ തുടങ്ങി. ഇതോടെ മല്ലികാർജുനും കുടുംബവും സാമൂഹിക ബഹിഷ്കരണം നേരിടാൻ തുടങ്ങി. എല്ലാവർക്കും തുല്യമായി തന്റെ സേവനം നൽകിയതിന്റെ പേരിൽ 50,000 രൂപ പിഴ നൽകണമെന്നാണ് നായക് വിഭാഗത്തിലെ ഉന്നതരുടെ ആവശ്യം. ഇത്രയും പണം തന്റെ പക്കലിലെന്നും നിരവധി തവണ തഹസിൽദാരെ കണ്ട് ഇടപെടണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും മല്ലികാർജുൻ ഷെട്ടി പറയുന്നു. ഇതോടെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയത്.
    Published by:Naseeba TC
    First published: