HOME /NEWS /India / Ukraine | യുക്രെയിനില്‍ നിന്നെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ നേരിട്ട് പ്രവേശനം നല്‍കാനാവില്ലെന്ന് അധികൃതര്‍

Ukraine | യുക്രെയിനില്‍ നിന്നെത്തുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളേജുകളില്‍ നേരിട്ട് പ്രവേശനം നല്‍കാനാവില്ലെന്ന് അധികൃതര്‍

യുക്രെയ്‌നിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യക്കാരാണ്.

യുക്രെയ്‌നിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യക്കാരാണ്.

യുക്രെയ്‌നിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യക്കാരാണ്.

  • Share this:

    യുദ്ധ ബാധിത പ്രദേശയമായ യുക്രൈനിൽ (Ukrain) നിന്ന് മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് (Medical Students) ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ നേരിട്ട് പ്രവേശനം നൽകാനാവില്ല. എന്നാൽ അവർക്ക് പഠനം തുടരാനുള്ള വിവിധ മാർഗങ്ങൾ അധികൃതർ അന്വേഷിക്കുകയാണെന്ന് നാസിക് ആസ്ഥാനമായുള്ള മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (MUHS) വൈസ് ചാൻസലർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) ഡോ. മാധുരി കനിത്കർ പറഞ്ഞു.

    “ഈ വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ കോളേജുകളിൽ ഉടനടി പ്രവേശനം നൽകാൻ കഴിയില്ല. ഈ (ഇന്ത്യൻ) കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളാണുള്ളത്. ഇവിടെയുള്ള പ്രവേശന നിലവാരം കുറയ്ക്കാൻ കഴിയില്ല. യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾ വ്യത്യസ്ത അധ്യാപനരീതിയും പാഠ്യപദ്ധതിയും ഉള്ള സർവകലാശാലകൾ തിരഞ്ഞെടുത്തവരാണ്. എന്നാൽ യുക്രേനിയൻ സർവ്വകലാശാലകൾ വീണ്ടും തുറക്കുന്നത് വരെ, വിദ്യാർത്ഥികൾക്ക് അവരുടെ പഠനവും പരിശീലനവും തുടരാൻ കഴിയുന്ന ഓപ്ഷനുകളാണ് ഞങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്," ഡോ കനിത്കർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

    “വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനോ സഹായിക്കുന്നതിനോ ഉള്ള ഒരു തീരുമാനവും സർവകലാശാലകൾക്ക് ഒറ്റയ്ക്കെടുക്കാൻ കഴിയില്ല. ദേശീയ മെഡിക്കൽ കമ്മീഷൻ ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും പരിശോധിച്ചു വരികയാണ്. തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ സമ്മർദ്ദരഹിതരാക്കുന്നതിനും നിലവിൽ പഠിക്കുന്ന കാര്യങ്ങളുടെ തുടർച്ച ഉറപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത് ”അവർ പറഞ്ഞു.

    Also Read-Ukraine | റഷ്യ-യുക്രെയ്ൻ യുദ്ധം; ഇന്ത്യയുടെ മാനുഷിക പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് യുക്രൈനിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി

    മടങ്ങിയെത്തുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും മടങ്ങിയെത്തിയ നൂറിലധികം വിദ്യാർത്ഥികൾ ഇതിനകം തന്നെ MUHS വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡോ കനിത്കർ പറഞ്ഞു.

    “MUHS വെബ്സൈറ്റിൽ ഒരു ഫോം നൽകിയിട്ടുണ്ട്. 100ലധികം വിദ്യാർത്ഥികൾ ഇപ്പോൾ അവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്” കനിത്കർ വ്യക്തമാക്കി. കോവിഡ് -19 മഹാമാരിക്ക് ശേഷം, യുക്രെയ്ൻ പ്രതിസന്ധിയാണ് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായം നേരിടുന്ന രണ്ടാമത്തെ പ്രശ്നമെന്നും ഡോ. കനിത്കർ പറഞ്ഞു.

    Also Read-War in Ukraine | 'രക്ഷപ്പെടാന്‍ സഹായിച്ചത് ഇന്ത്യ'; ഇന്ത്യന്‍ എംബസിയ്ക്കും നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് പാക് വിദ്യാര്‍ഥിനി

    “മറ്റ് ചില കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി, രോഗികളും ആശുപത്രികളും ഇല്ലാതെ ഓൺലൈനായി മെഡിസിൻ പഠിപ്പിക്കാൻ കഴിയില്ല. മെഡിക്കൽ കോഴ്‌സുകൾ നടത്തുന്ന വിവിധ സർവകലാശാലകളിലെ പോരായ്മകൾ എന്തൊക്കെയാണെന്നും ഞങ്ങൾ വിലയിരുത്തുന്നുണ്ട്. എന്നാൽ ഞങ്ങൾക്ക് ഞങ്ങളുടെ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താൻ കഴിയില്ല” അവർ കൂട്ടിച്ചേർത്തു.

    യുക്രെയ്‌നിലെ മൊത്തം വിദേശ വിദ്യാര്‍ത്ഥികളില്‍ നാലിലൊന്ന് പേരും ഇന്ത്യക്കാരാണ്. ഈ വിദ്യാര്‍ത്ഥികളില്‍ മുക്കാല്‍ ഭാഗവും മെഡിക്കല്‍ കോളേജുകളിൽ പഠിക്കുന്നവരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ നേടാനോ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഫീസ് നല്‍കാനോ പാടുപെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുക്രേനിയന്‍ മെഡിക്കല്‍ കോളേജുകള്‍ ഒരു അനുഗ്രഹമാണ്. കോഴ്സുകള്‍ക്കുള്ള കുറഞ്ഞ ഫീസും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവുമാണ് പഠിക്കാൻ യുക്രെയ്‌നിലേക്ക് പോകാൻ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. എന്നാൽ യുക്രെയ്നിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്രയധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നതവിദ്യാഭ്യാസത്തിനായി യുക്രെയ്ൻ തെരഞ്ഞെടുത്തിട്ടുണ്ടെന്ന വിവരം വ്യക്തമാകുന്നത്.

    First published:

    Tags: Russia-Ukraine war