Offline Liquor Sale | ഒഡീഷയിൽ ബുധനാഴ്ച മുതൽ മദ്യശാലകളിൽ നിന്നും നേരിട്ട് മദ്യം വാങ്ങാം; തിരക്ക് നിയന്ത്രിക്കാൻ ഇ-ടോക്കൺ

രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് മദ്യ വിൽപന.

News18 Malayalam | news18-malayalam
Updated: June 30, 2020, 11:04 PM IST
Offline Liquor Sale | ഒഡീഷയിൽ ബുധനാഴ്ച മുതൽ മദ്യശാലകളിൽ നിന്നും നേരിട്ട് മദ്യം വാങ്ങാം; തിരക്ക് നിയന്ത്രിക്കാൻ ഇ-ടോക്കൺ
പ്രതീകാത്മക ചിത്രം
  • Share this:
ഭുവനേശ്വർ: ഒഡീഷയിൽ നാളെ മുതൽ മദ്യശാലകളിൽ നിന്നും നേരിട്ട് മദ്യം വാങ്ങാം. ഇതിനായി ഉപഭോക്താക്കൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യണം. ഇ ടോക്കൺ ലഭിക്കുന്നവർക്ക് നേരിട്ട് മദ്യശാലയിലെത്തി മദ്യം വാങ്ങാം.
TRENDING:തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പൊലീസുകാര്‍ക്കെതിരെ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി [NEWS]സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്; ഒരു മരണം, 75 പേര്‍ രോഗമുക്തരായി [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്നവരുടെ ഫോണുകളിലേക്ക് ടോക്കൺ ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. മദ്യം ബുക്ക് ചെയ്താലുടൻ രജസിറ്റേഡ് ഫോൺ നമ്പരിലേക്ക് ടോക്കണെത്തും.

രാവിലെ ഏഴ്  മുതൽ വൈകിട്ട് ആറു വരെയാണ് മദ്യ വിൽപന.  മാസ്ക് ധരിക്കാതെ എത്തുന്നവർക്ക്  മദ്യം നൽകേണ്ടതില്ലെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിക്കണമെന്നും  സംസ്ഥാന എക്സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
First published: June 30, 2020, 11:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading