• HOME
 • »
 • NEWS
 • »
 • india
 • »
 • PT Usha| ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി; സത്യപ്രതിജ്ഞ ഹിന്ദിയിൽ

PT Usha| ഒളിമ്പ്യൻ പി ടി ഉഷ രാജ്യസഭാംഗമായി; സത്യപ്രതിജ്ഞ ഹിന്ദിയിൽ

കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പി ടി ഉഷ പറഞ്ഞിരുന്നു

പി ടി ഉഷ

പി ടി ഉഷ

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: ഒളിമ്പ്യൻ പി ടി ഉഷ (PT Usha) രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ. ഹിന്ദി തിരഞ്ഞെടുക്കാനുള്ള കാരണം എന്താണെന്നുള്ള ചോദ്യത്തിന് കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷ ഹിന്ദി ആണല്ലോ എന്നായിരുന്നു പി ടി ഉഷയുടെ മറുപടി. കായികമേഖലയ്ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുമ്പായി പി ടി ഉഷ പറഞ്ഞിരുന്നു.

  വിവിധ മേഖലകളില്‍ പ്രശസ്തരായ പി ടി ഉഷ ഉള്‍പ്പെടെ നാലുപേരെയാണ് ദക്ഷിണേന്ത്യയില്‍നിന്ന് കഴിഞ്ഞയാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് ഗോപിക്ക് പിന്നാലെ കേരളത്തില്‍നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ചൊവ്വാഴ്ച ഉഷ പാര്‍ലമെന്റ് മന്ദിരത്തിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഭര്‍ത്താവ് വി. ശ്രീനിവാസനും ഒപ്പമുണ്ടായിരുന്നു.

  Related News- PT Usha| 'പ്രധാനമന്ത്രിക്ക് നന്ദി, എനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം': പി ടി ഉഷ  സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയിലെത്തിയ പി ടി ഉഷ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. ഉഷയ്‌ക്കൊപ്പം സംഗീതജ്ഞന്‍ ഇളയരാജ, സാമൂഹ്യസേവന രംഗത്ത് നിന്നും വീരേന്ദ്ര ഹെഗ്ഡെ, സാംസ്ക്കാരിക രംഗത്ത് നിന്നും വിജയേന്ദ്ര പ്രസാദ് എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

  14 വര്‍ഷം നീണ്ട കരിയറില്‍ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ അത്‌ലറ്റാണ് പി ടി ഉഷ. ഏഷ്യന്‍ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവി ഉഷ വഹിച്ചിരുന്നു.

  പയ്യോളി എക്സ്പ്രസ്, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡിലെ രാജ്ഞി അങ്ങനെ വിശേഷണങ്ങൾ നിരവധിയുണ്ട് പി ടി ഉഷയ്ക്ക്. 1964 ജൂൺ 27 ന് ഇവിഎം പൈതലിന്റെയും ടി വി ലക്ഷ്മിയുടെയും മകളായി ജനിച്ച പിലാവുള്ളക്കണ്ടി തെക്കേപ്പറമ്പിൽ ഉഷ ഇന്ത്യൻ കായിക ചരിത്രത്തിലെ ഇതിഹാസ താരമായി ഉയർന്നു വരികയായിരുന്നു.  പിടി ഉഷയുടെ വ്യക്തിജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമുള്ള ചില കാര്യങ്ങളറിയാം.

  1. കേരളത്തിലെ പയ്യോളി എന്ന ചെറിയ ഗ്രാമത്തിലാണ് പിടി ഉഷയുടെ ജനനം. കുട്ടിക്കാലത്ത് രോ​ഗങ്ങൾ അലട്ടിയിരുന്നെങ്കിലും അവൾ സ്കൂൾ തലത്തിലുള്ള ഓട്ടമത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെക്കാൾ സീനിയറായ സ്‌കൂൾ ചാമ്പ്യനെ തോൽപ്പിച്ച് ഉഷ ഒന്നാമതെത്തി.

  2. 1980 ൽ കറാച്ചിയിൽ നടന്ന പാകിസ്ഥാൻ ദേശീയ ഗെയിംസിലും പിടി ഉഷ പങ്കെടുത്തിരുന്നു. അവിടെ 100 മീറ്ററിലും 200 മീറ്ററിലും ഉഷ വിജയം നേടി.

  3. ഉഷയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഒ.എം നമ്പ്യാർ, അത്‍ലറ്റിക് കരിയറിൽ ഉടനീളം അവളുടെ വ്യക്തിഗത പരിശീലകനായി തുടർന്നു.

  4. 1980 മോസ്‌കോ ഒളിമ്പിക്‌സിൽ പങ്കെടുത്ത ആദ്യത്തെയും ഏറ്റവും പ്രായം കുറഞ്ഞതുമായ ഇന്ത്യൻ വനിതയായിരുന്നു പിടി ഉഷ.

  5. 1981-ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ ഇന്ത്യക്കായി സ്വർണം നേടി.

  6. 1982ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100 ​​മീറ്ററിലും 200 മീറ്ററിലും വെള്ളി മെഡൽ നേടി.

  7. ഒളിമ്പിക്‌ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതാ സ്‌പ്രിന്ററാണ് പിടി ഉഷ.

  8. 1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിൽ നാലാം സ്ഥാനം നേടിയെങ്കിലും സെക്കന്റിന്റെ നൂറിലൊന്ന് വ്യത്യാസത്തിൽ വെങ്കല മെഡൽ നഷ്ടമായി.

  9. 1986 സിയോൾ ഒളിമ്പിക്സിൽ മികച്ച കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് നേടി. 1985 ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടി.

  10. കായികരംഗത്തെ സംഭാവനകളും നേട്ടങ്ങളും കണക്കിലെടുത്ത് അർജുന, പത്മശ്രീ പുരസ്‌കാരങ്ങൾ ലഭിച്ചു.
  Published by:Rajesh V
  First published: