നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Omicron | അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തലാക്കണം; പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്രിവാള്‍

  Omicron | അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉടന്‍ നിര്‍ത്തലാക്കണം; പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്രിവാള്‍

  13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ പറയുന്നത്.

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: ഒമിക്രോണ്‍ വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 13 രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നാണ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്.

   പല രാജ്യങ്ങളും ഒമിക്രോണ്‍ ബാധിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് നമ്മള്‍ വൈകുന്നതെന്നും കേജ്രിവാള്‍ ചോദിച്ചു. കോവിഡ് ഒന്നാം തരംഗത്തിലും വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ വൈകിയിരുന്നെന്നും കെജ്രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ ഓര്‍മിപ്പിച്ചു.

   മിക്ക അന്താരാഷ്ട്ര വിമാനങ്ങളും ഡല്‍ഹിയിലേക്കാണ് എത്തുന്നത്. അതിനാല്‍ ഇത് ഏറ്റവും ബാധിക്കുന്നതും ഡല്‍ഹിയെയാണ്. അതിനാല്‍ ദയവായി എത്രയും വേഗം വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കാന്‍ പ്രധാനമന്ത്രിയോട് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.   ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മുപ്പത്തിയൊന്‍പതുകാരന് ചണ്ഡീഗഡില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കും വൈറസ് ബാധയുണ്ടായി. സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിനായി അയക്കുമെന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ അഭ്യര്‍ത്ഥന.

   പ്രതിഷേധം അതിരുവിട്ടു; എളമരം കരീം, ബിനോയ് വിശ്വം അടക്കം 12 രാജ്യസഭാ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

   ന്യൂഡല്‍ഹി: എളമരം കരീം (Elamaram Kareem), ബിനോയ് വിശ്വം (Binoy Viswam) എന്നിവര്‍ അടക്കം രാജ്യസഭയിലെ(Rajya Sabha) 12 പ്രതിപക്ഷ  എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (suspension). വര്‍ഷകാല സമ്മേളനത്തിലെ അവസാന ദിവസത്തിലെ അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ശൈത്യകാല സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.

   ശിവസേനയുടെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദേശായി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഡോല സെന്‍, ശാന്ത ഛേത്രി, സിപിഎമ്മിന്റെ എളമരം കരീം എന്നിവര്‍ക്കും കോണ്‍ഗ്രസിന്റെ ഫുലോ ദേവി നേതാം, ഛായ വര്‍മ, ഋപുണ്‍ ബോറ, രാജാമണി പട്ടേല്‍, സെയ്ദ് നസീര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

   മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള മോശം പെരുമാറ്റവും ധിക്കാരപരമായ പ്രവര്‍ത്തികളും എംപിമാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്‌പെന്‍ഷന്‍ പ്രമേയത്തില്‍ പറയുന്നു. അക്രമാസക്തവും നിയന്ത്രണമില്ലാത്തതുമായ പെരുമാറ്റമാണ് എം.പിമാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും സുരക്ഷാജീവനക്കാരെ കരുതിക്കൂട്ടി ആക്രമിച്ചെന്നും സസ്പെന്‍ഷന്‍ പ്രമേയത്തില്‍ ആരോപിക്കുന്നുണ്ട്.

   അതേസമയം എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത് നടപടിയെ പ്രതിപക്ഷം അപലപിച്ചു. ജനാധിപത്യവിരുദ്ധമാണ് നടപടിയെന്ന് പ്രതിപക്ഷം സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

   Also Read-Delhi Air Pollution | വായു മലിനീകരണം നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയതല്ലാതെ എന്തു ചെയ്തു? വിമർശനവുമായി സുപ്രീം കോടതി
   Published by:Karthika M
   First published: