നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Omicron | ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA

  Omicron | ഒമിക്രോണ്‍ ഭീഷണി; ബൂസ്റ്റര്‍ ഡോസുകള്‍ അടിയന്തരമായി നല്‍കണമെന്ന് IMA

  രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ന്യൂഡല്‍ഹി : രാജ്യത്ത് ഒമിക്രോണ്‍ ഭീഷണി (Omicron Virus) വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് (booster Dose) വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഐ.എം.എ (Indian Medical Association). കുട്ടികളുടെ വാക്‌സിനേഷന്‍ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമ്പോള്‍ മുന്‍ഗണന നല്‍കണമെന്നും IMA പറഞ്ഞു.

   അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. രാജസ്ഥാനിൽ (Rajasthan) ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17 പേർക്കാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചത്.

   രാജസ്ഥാനിൽ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നും കഴിഞ്ഞ മാസം 25- നാണ് കുടുംബം ഇന്ത്യയിൽ എത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്നും ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്‌പൂരിലെത്തിയത്.

   ഇന്നലെ മഹാരാഷ്ട്രയിലെ ഏഴ് പേർക്കും ഡൽഹിയിലെ ഒരാൾക്കുമാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലെ പിംപരി ചിഞ്ച്വാഡിലെ ആറ് പേർക്കും പൂണെയിലെ ഒരാൾക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ ഇതോടെ മൊത്തം കേസുകൾ എട്ടായി ഉയർന്നു. നേരത്തെ ഡോംബിവ്‌ലിയിലെ ഒരാൾക്കും ഒമിക്രോൺ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ വിദേശത്ത് നിന്ന് മടങ്ങി എത്തിയവരും മറ്റ് മൂന്ന് പേർ ഇവരുമായി അടുത്തിടപഴകിയവരുമാണ്.

   കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ നിന്ന് എത്തിയ വ്യക്തിക്കാണ് ഡൽഹിയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇയാളെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ അറിയിച്ചിരുന്നു.

   Also read- Omicron | മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് ആകെ 12 കേസുകള്‍

   രാജ്യത്ത് കര്‍ണാടകയിലാണ് ആദ്യമായി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 46-കാരനായ ഡോക്ടര്‍ക്കും 66 വയസ്സുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരനുമായിരുന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നാലെ ഗുജറാത്തിൽ ജാംനഗറിലെ 72 വയസ്സുകാരനും രോഗബാധ സ്ഥിരീകരിച്ചിരുന്നു.

   വിദേശ രാജ്യങ്ങളില്‍ നിന്നും രാജ്യ തലസ്ഥാനത്ത് എത്തിയ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

   Also read- Omicron | ഓസ്ട്രേലിയയിലെ സിഡ്നി നഗരത്തിൽ ഒമിക്രോൺ സമൂഹവ്യാപനമെന്ന് സംശയം; രോഗബാധിതർ കൂടുന്നു
   Published by:Karthika M
   First published:
   )}