• HOME
  • »
  • NEWS
  • »
  • india
  • »
  • Omicron XBB Variant | ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം: രാജ്യത്ത് കേസുകള്‍ ഉയരുന്നു; ആശങ്കപ്പെടേണ്ടതുണ്ടോ?

Omicron XBB Variant | ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം: രാജ്യത്ത് കേസുകള്‍ ഉയരുന്നു; ആശങ്കപ്പെടേണ്ടതുണ്ടോ?

പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

  • Share this:
ഇന്ത്യയില്‍ (india) ഒമിക്രോണിന്റെ പുതിയ സബ് വേരിയന്റായ എക്‌സ്ബിബി കേസുകള്‍ (XBB) ഉയരുന്നു. വിവിധ സംസ്ഥാനങ്ങളിലായി 71ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് (maharashtra) ആദ്യത്തെ അഞ്ച് കേസുകള്‍ റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒഡീഷയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 33 കേസുകളും ബംഗാളില്‍ 17 കേസുകളും തമിഴ്നാട്ടില്‍ 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ജപ്പാന്‍, യുഎസ് എന്നിങ്ങനെ നിരവധി രാജ്യങ്ങളില്‍ ഓഗസ്റ്റ് മുതല്‍ BA.2.10 എന്ന് അറിയപ്പെടുന്ന എക്‌സ്ബിബി വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്.

സിംഗപ്പൂരില്‍ (singapore) ഈ വകഭേദം കാരണം കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും എക്‌സ്ബിബി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയതിന് ഇപ്പോഴും തെളിവുകളില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. ലോകാരോഗ്യ സംഘടന ഒമിക്രോണിനെ 'ആശങ്കയുടെ ഒരു വകഭേദം' ആയാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ അതിൽപ്പെടുന്ന രണ്ടാം തലമുറ വകഭേദങ്ങളും സമാനമായാണ് പരിഗണിക്കപ്പെടുന്നത്.

'' ഏകദേശം 88% പുതിയ അണുബാധകള്‍ക്കും കാരണം BA.2.75 ആണ്, 7% കേസുകളും XBB സബ് വേരിയന്റ് മൂലമാണ് ഉണ്ടാകുന്നത്. സാമ്പിളുകളില്‍ BA.5 ന്റെ വ്യാപനം ഇപ്പോള്‍ 5% ല്‍ താഴെയാണ്, '' ശാസ്ത്രജ്ഞര്‍ പറഞ്ഞു. 'ഒമിക്രോണിന്റെ മറ്റൊരു ഹൈബ്രിഡ് പതിപ്പാണ് എക്‌സ്ബിബി. മഹാരാഷ്ട്രയിലെ വൈറസിന്റെ വ്യാപനം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്,'' ജീനോം സീക്വന്‍ സിംഗിന്റെ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ രാജേഷ് കാര്യകാര്‍ട്ടെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലോകത്തിന്റെ പല ഭാഗങ്ങളിലും XBB വേരിയന്റ് കണ്ടെത്തിയിട്ടുണ്ടെങ്കിലും സിംഗപ്പൂരില്‍ വൈറസ് അതിവേഗം പടരുന്നുനണ്ടെന്നും അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോർട്ട് ചെയ്ത പ്രതിദിന കേസുകളില്‍ പകുതിയിലേറെയും XBB വേരിയന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : 'ഒമിക്രോൺ നിസാരക്കാരനല്ല': സമൂഹമാധ്യമങ്ങളിൽ ബോധവൽക്കരണവുമായി ലോകമെമ്പാടുമുള്ള ഡോക്റ്റർമാർ

വേരിയന്റിന്റെ സവിശേഷതകള്‍ എന്തൊക്കെ?

XBB വേരിയന്റ് BA.2.10 എന്നും അറിയപ്പെടുന്നു. BA.2 ഒമിക്രോണ്‍ സബ് വേരിയന്റില്‍ നിന്നാണ് ഇത് പരിണമിച്ചത്. ''ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുള്ള വകഭേദങ്ങളുടെ പരമ്പരയിലെ ഏറ്റവും പുതിയ വേരിയന്റാണ് എക്‌സ്ബിബി, '' ഏഷ്യാ പസഫിക് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ മൈക്രോബയോളജി ആന്‍ഡ് ഇന്‍ഫെക്ഷന്‍ പ്രസിഡന്റ് ഡോ. പോള്‍ തംബ്യാഹ് പറഞ്ഞു.

വൈറസിന്റെ സ്‌പൈക്ക് സര്‍ഫസ് പ്രോട്ടീനിലെ മാറ്റത്തിന്റെ ഫലമാണ് പുതിയ വേരിയന്റ് എന്ന് എ സ്റ്റാര്‍സ് ബയോഇന്‍ഫോര്‍മാറ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ മൗറര്‍-സ്‌ട്രോഹ് പറയുന്നു.

Also read : കഫ് സിറപ്പ് മുന്നറിയിപ്പിനു പിന്നാലെ നിർദേശവുമായി കർണാടകയും; ഗ്ലിസറിനും പ്രോപ്പലീനും ഗ്ലൈക്കോളും പരിശോധിക്കണം

''സിംഗപ്പൂരില്‍ വൈറസ് വ്യാപനം വര്‍ധിച്ചിട്ടുണ്ട്. മറ്റ് വേരിയന്റുകളെ മറികടക്കാന്‍ ഇതിന് സാധിക്കും, '' റോഫി ക്ലിനിക്കിലെ ഡോ.ലിയോങ് ഹോ നാം പറഞ്ഞു.

'ആശുപത്രിയിൽ കേസുകള്‍ സാവധാനത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പക്ഷേ ഇതുവരെ, ഗുരുതരമായ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, '' സോ സ്വീ ഹോക്ക് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ റിസര്‍ച്ച് വൈസ് ഡീന്‍ പ്രൊഫസര്‍ അലക്‌സ് കുക്ക് പറഞ്ഞു.

'' പുതുതായി ഉയര്‍ന്നുവരുന്ന വേരിയന്റുകളില്‍ ആന്റിബോഡി സംരക്ഷണത്തെ മറികടക്കാനുള്ള കഴിവ് എക്സ്ബിബിക്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. XBB, BA.2.75.2 പോലുള്ള പുതിയ വകഭേദങ്ങള്‍ക്കെതിരെ മോണോക്ലോണല്‍ ആന്റിബോഡി ചികിത്സകള്‍ ഫലപ്രദമാകില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
Published by:Amal Surendran
First published: