• HOME
  • »
  • NEWS
  • »
  • india
  • »
  • രജനിയോ എഡിഎംകെയോ? ആരുമായും സഖ്യത്തിന് തയ്യാറെന്ന് മോദി

രജനിയോ എഡിഎംകെയോ? ആരുമായും സഖ്യത്തിന് തയ്യാറെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിന് മുമ്പായി തമിഴ്നാട്ടിൽ എൻ ഡി എ ശക്തമാക്കാനുള്ള നീക്കങ്ങൾ നടക്കുകയാണ്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ ബൂത്ത് തലത്തിലുള്ള ബി ജെ പി പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തി.

    1990ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സ്വീകരിച്ച 'രാഷ്ട്രീയത്തിലെ വിജയകരമായ കൂട്ടായ്മ' എന്ന നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇത്തവണ സ്വീകരിച്ചത്. വാജ്പേയി പറഞ്ഞതു പോലെ ബി ജെ പിയുടെ വാതിലുകൾ എല്ലായ്പോഴും തുറന്നു കിടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

    റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം രജനികാന്തിന്റെ പേട്ട ഇന്‍റർനെറ്റിൽ
     "20 വർഷങ്ങൾക്ക് മുമ്പ് അടൽ ജി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു പുതിയ സംസ്കാരം കൊണ്ടുവന്നു, അത് കൂട്ടായ്മയുടെ രാഷ്ട്രീയമാണ്. പ്രദേശികമായ നേട്ടങ്ങളായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചിരുന്നത്. അടൽ ജി കാണിച്ചു തന്ന വഴി പിന്തുടരുകയാണ് ബി ജെ പി" - പ്രവർത്തകരോടായി പ്രധാനമന്ത്രി പറഞ്ഞു.

    BREAKING: അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി

    സംസ്ഥാനത്തെ ബി ജെ പി പ്രവർത്തകരുമായി നടത്തുന്ന നാലാമത്തെ ആശയവിനിമയം ആയിരുന്നു ഇത്. ബി ജെ പി ആരുമായാണ് സഖ്യമുണ്ടാക്കുക എന്ന ഒരു പ്രവർത്തകന്‍റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞത്. ബി ജെ പി തമിഴ് നാട്ടിൽ DMDKയുമായാണോ AIADMKയുമായാണോ തമിഴ് സൂപ്പർതാരം രജനികാന്ത് രൂപീകരിക്കാൻ പോകുന്ന പാർട്ടിയുമായാണോ സഖ്യമുണ്ടാക്കുക എന്ന പ്രവർത്തകന്‍റെ ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രി ഇങ്ങനെ മറുപടി നൽകിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ ചില പാർട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് അതെല്ലാം അലസിപ്പിരിഞ്ഞിരുന്നു. എന്നാൽ, പഴയ സുഹൃത്തുക്കൾക്കായും സഖ്യത്തിന്‍റെ വാതിലുകൾ തുറന്നു കിടക്കുകയാണെന്ന് മോദി വ്യക്തമാക്കി.

    പ്രാദേശിക പാർട്ടികളോട് കോൺഗ്രസ് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും മോദി കുറ്റപ്പെടുത്തി. സഖ്യം എന്നതിനേക്കാൾ ഉപരി ജനങ്ങളുമായി അടുത്തുനിൽക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    First published: