HOME » NEWS » India » ON ASSAM EVM ROW EC MUST TAKE STRICT ACTION AGAINST CULPRITS SAYS AMIT SHAH

ബി.ജെ.പി എം.എല്‍.എയുടെ വാഹനത്തില്‍ ഇ.വി.എം കണ്ടെത്തിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്ന് അമിത് ഷാ

പ്രിസൈഡിംഗ് ഉദ്യോഗസ്ഥനെയും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരെയും തെരഞ്ഞടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 2, 2021, 9:01 PM IST
ബി.ജെ.പി എം.എല്‍.എയുടെ വാഹനത്തില്‍ ഇ.വി.എം കണ്ടെത്തിയ സംഭവം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടിയെടുക്കണമെന്ന് അമിത് ഷാ
Amit Shah
  • Share this:
ന്യഡല്‍ഹി: ആസാം തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം അവസാനിച്ച ശേഷം ബിജെപി എംഎല്‍എയുടെ വാഹനത്തില്‍ നിന്ന് ഇവിഎം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി നേതാവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഇന്ത്യ ടുഡേ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

വ്യാഴാഴ്ച വൈകുന്നേരം പോളിംഗ് ഉദ്യോഗസ്ഥര്‍ ബിജെപി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പോളിന്റെ വാഹനത്തില്‍ നിന്ന് ഇവിഎം മെഷീന്‍ എടുക്കുന്നതിനിടയില്‍ പിടിക്കപ്പെടുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്തുകൊണ്ടാണ് വോട്ടിംഗ് മെഷീന്‍ സ്വകാര്യ കാറില്‍ കൊണ്ടുപോയതെന്നും ഇത് ടാമ്പര്‍ ചെയ്യാനുള്ള ശ്രമമായിരുന്നെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Also Read രാജസ്ഥാനില്‍ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്തിന്റെ അനുനായികളുടെ വാഹനത്തിന് നേരെ ആക്രമണം

''ഈ കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് എനിക്കറിയില്ല. ഞാന്‍ ഇന്നലെ ദക്ഷിണേന്ത്യയില്‍ പ്രചാരണം നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി സ്വീകരിക്കുന്നതില്‍ നിന്ന് തടഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം"  അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ ടുഡേയോട് സംസാരിച്ച കൃഷ്‌ണേന്ദു പോള്‍ ഇവിഎം മോഷ്ടിച്ചെന്ന ആരോപണം നിഷേധിച്ചിരുന്നു. തന്റെ ഡ്രൈവര്‍ പോളിംഗ് ഉദ്യോഗസ്ഥരെ സഹായിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രിസൈഡിംഗ് ഉദ്യോഗസ്ഥനെയും മൂന്ന് പോളിംഗ് ഉദ്യോഗസ്ഥരെയും തെരഞ്ഞടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രതബരി മണ്ഡലത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചത് എംഎല്‍എയുടെ വാഹനത്തിലാണെന്ന് അവര്‍ക്ക് അറിയില്ല എന്നായിരുന്നു.

രതബാരി മണ്ഡലത്തിലെ ഇന്ദിര എംവി സ്‌കൂളിലെ പ്രിസൈഡിങ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും സ്‌ട്രോങ് റൂമിലേക്ക് പോകവെ അവരുടെ വാഹനം തകരാറിലായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പട്ടതിനെ തുടര്‍ന്ന് അതുവഴി കടന്നുപോയ വാഹനത്തില്‍ ലിഫ്റ്റ് ചോദിക്കുകയും ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പത്താര്‍കാണ്ഡി എംഎല്‍എയും മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയുമായിരുന്നു വാഹനം.

അതേസമയം ഇവിഎം മുദ്ര കേടുകൂടാതെ കണ്ടെത്തിയെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷ്‌ണേന്ദു പോളിനെക്കുറിച്ച് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലെന്ന് പോളിംഗ് ഓഫീസര്‍ സഹബുദ്ദിംഗ് തലൂക്ക്ദാര്‍ പറഞ്ഞു. 'ഞങ്ങളുടെ വാഹനം തകരാറിലായപ്പോള്‍ ഈ വാഹനം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഞങ്ങള്‍ പത്താര്‍കണ്ഡില്‍ നിന്നുള്ളവരല്ല. കൃഷ്‌ണേന്ദു പോളിനെ ഞങ്ങള്‍ക്ക് അറിയില്ല'അദ്ദേഹം പറഞ്ഞു.
Published by: Jayesh Krishnan
First published: April 2, 2021, 9:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories