• HOME
  • »
  • NEWS
  • »
  • india
  • »
  • സ്ഥാപക ദിനത്തിൽ BJP പതാക തലതിരിച്ച് ഉയർത്തി ഖുശ്ബു; അബദ്ധമറിഞ്ഞ് തിരിച്ചിറക്കി

സ്ഥാപക ദിനത്തിൽ BJP പതാക തലതിരിച്ച് ഉയർത്തി ഖുശ്ബു; അബദ്ധമറിഞ്ഞ് തിരിച്ചിറക്കി

പതാക തല തിരിച്ച് ഉയർത്തിയിട്ടില്ലെന്ന പ്രതികണവുമായി ഖുശ്ബു രംഗത്തെത്തിയിട്ടുണ്ട്. 

  • Share this:
    ബിജെപിയുടെ (BJP) 42-ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പതാക തലതിരിച്ച് ഉയര്‍ത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു (Khushboo) ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫീസിലാണ് ഖുശ്ബു പതാക ഉയര്‍ത്തിപ്പോഴാണ് അബദ്ധം സംഭവിച്ചത്. ഖുശ്ബുവിനോ അവടെ നിന്ന മറ്റുള്ളവര്‍ക്കോ ഈ അബദ്ധം മനസ്സിലായില്ല. തുടര്‍ന്ന് ഖുശ്ബു പരിപാടി കഴിഞ്ഞ് പോയതിന് ശേഷമാണ് താമര തലതിരിഞ്ഞ് പാറിക്കളിക്കുന്ന വിവരം നാട്ടുകാരും പാര്‍ട്ടി അണികളും ശ്രദ്ധിച്ചത്.

    ഇതോടെ പ്രവര്‍ത്തകര്‍ പതാക താഴെയിറക്കി ശരിയായി വീണ്ടും ഉയര്‍ത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.അതേ സമയം പതാക തല തിരിച്ച് ഉയർത്തിയിട്ടില്ലെന്ന പ്രതികണവുമായി ഖുശ്ബു രംഗത്തെത്തിയിട്ടുണ്ട്. ട്വറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.




    YouTube Channel | രാജ്യവിരുദ്ധ ഉള്ളടക്കത്തിന്റെ പേരിൽ കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ 22 യൂട്യൂബ് ചാനലുകള്‍ ഏതൊക്കെ?

    ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 22 യൂട്യൂബ് ചാനലുകള്‍ക്ക് (YouTube Channels) കേന്ദ്രസര്‍ക്കാര്‍ (Central Government) വിലക്കേര്‍പ്പെടുത്തി. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വിലക്ക്. 2021ലെ പുതിയ ഐടി നിയമങ്ങള്‍ (2021 IT Rules) പ്രകാരം ഇതാദ്യമായാണ് ഇന്ത്യന്‍ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

    22 യൂട്യൂബ് ചാനലുകള്‍ക്കൊപ്പം മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഒരു വാര്‍ത്താ വെബ്സൈറ്റും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധിച്ചതായി പിഐബി അറിയിച്ചു. ഈ ചാനലുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിന്റെ സ്‌ക്രീന്‍ഷോട്ടുകളും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനായി ടെലിവിഷൻ ന്യൂസ് ചാനലുകളുടെ ലോഗോകള്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. നിരോധിച്ച യൂട്യൂബ് ചാനലുകള്‍ക്ക് 260 കോടിയിലധികം വ്യൂവേഴ്സ് ഉണ്ടായിരുന്നു.

    ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മു കാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായും കണ്ടെത്തി.
    Published by:Jayashankar AV
    First published: