പ്രാർഥനയോടെ മോദി: കേദാർനാഥ് സന്ദർശിച്ച ശേഷം അടുത്ത യാത്ര ബദ്രിനാഥിലേക്ക്

അന്തിമഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്.

news18
Updated: May 18, 2019, 11:33 AM IST
പ്രാർഥനയോടെ മോദി: കേദാർനാഥ് സന്ദർശിച്ച ശേഷം അടുത്ത യാത്ര ബദ്രിനാഥിലേക്ക്
modi in dehradun
  • News18
  • Last Updated: May 18, 2019, 11:33 AM IST
  • Share this:
ഡെറാഡൂൺ : ലോക്സഭാ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കവെ പ്രാർഥനയോടെ പ്രാർഥനയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി ഇവിടെ കേദാര്‍നാഥ് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തി. ഞായാറാഴ്ച നടക്കാനിരിക്കുന്ന അന്തിമ ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികളെല്ലാം പൂർത്തിയാക്കിയ ശേഷം പുലർച്ചയോടെയാണ് പ്രധാനമന്ത്രി ജോളിഗ്രാന്തി എയര്‍പോർട്ടിലെത്തിയത്.

Also Read-DGP ലോക്നാഥ് ബഹറയുടെ വിദേശയാത്രയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അനുമതി നിഷേധിച്ചു

വിമാനത്താവളത്തിൽ നിന്ന് നേരെ ക്ഷേത്രത്തിലെത്തിയ മോദി അവിടെ പൂജകൾ നടത്തി. കേദാർനാഥിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തും. ഇത് നാലാം തവണയാണ് മോദി കേദാർനാഥ് സന്ദർശനം നടത്തുന്നത്. കേദാർനാഥിലെ സന്ദർശനം പൂർത്തിയാക്കി നാളെ പുലർച്ചയോടെയാകും അദ്ദേഹം ബദ്രിനാഥിലേക്ക് തിരിക്കുക. ഞായാറാഴ്ച രാത്രിയോടെ തന്നെ തിരികെ ഡൽഹിയിലെത്തുകയും ചെയ്യും.

Also Read-'ലക്കിടി ഇന്ദിര കൊല്ലങ്കോട് കേശവനായി': തൂതപ്പൂരത്തിന് പിടിയാനയെ കൊമ്പനാക്കിയ ടെക്നിക്ക്

പ്രധാനമന്ത്രിയുടെ വരവിനോടനുബന്ധിച്ച് ഇരുക്ഷേത്രങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

First published: May 18, 2019, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading