• HOME
  • »
  • NEWS
  • »
  • india
  • »
  • NEWS 18 EXCLUSIVE INTERVIEW: രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ല; അദ്വാനി പറഞ്ഞത് പൂർണമായും ശരിയെന്ന് മോദി

NEWS 18 EXCLUSIVE INTERVIEW: രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ല; അദ്വാനി പറഞ്ഞത് പൂർണമായും ശരിയെന്ന് മോദി

രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ലെന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ അഭിപ്രായം പൂർണമായും ശരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള അഭിമുഖത്തിൽ നിന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള അഭിമുഖത്തിൽ നിന്ന്

  • Last Updated :
  • Share this:
    ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികൾ രാജ്യദ്രോഹികളല്ലെന്ന ബി.ജെ.പിയുടെ മുതിർന്ന നേതാവ് ലാൽ കൃഷ്ണ അദ്വാനിയുടെ അഭിപ്രായം പൂർണമായും ശരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലുസിവ് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്വാനിയെ പോലുള്ളവരുടെ അടിസ്ഥാന തത്വങ്ങളിലാണ് ബി.ജെ.പി വളർന്നത്. അതിലാണ് പാർട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

    പാർട്ടിയിലെ മുതിർന്ന നേതാവായ എൽ.കെ അദ്വാനിക്ക് ലോക് സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയിരുന്നില്ല. തുടർന്ന്, ഏപ്രിൽ നാലാം തിയതി എൽ.കെ അദ്വാനി തന്‍റെ ബ്ലോഗിൽ 'നേഷൻ ഫസ്റ്റ്, പാർട്ടി നെക്സ്റ്റ്, സെൽഫ് ലാസ്റ്റ്' എന്ന തലക്കെട്ടിൽ ലേഖനം എഴുതിയിരുന്നു. എല്ലാ ബി.ജെ.പി പ്രവർത്തകരും ഈ തത്വങ്ങളാണ് പിന്തുടരുന്നതെന്ന് മോദി ന്യൂസ് 18നോട് പറഞ്ഞു.

    രാജ്യമാണ് ഏറ്റവും വലുത്. അതു കഴിഞ്ഞാണ് പാർട്ടി, ഏറ്റവും അവസാനമാണ് സ്വന്തം കാര്യം പരിഗണിക്കേണ്ടത്. ദേശീയതാ വിവാദത്തിന്‍റെ കാലഘട്ടത്തിൽ ഇക്കാര്യത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അതുകൊണ്ടു തന്നെ അദ്വാനി ജി പറഞ്ഞത് പൂർണമായും ശരിയാണെന്നും മോദി പറഞ്ഞു.

    അദ്വാനി സ്ഥിരമായി മത്സരിച്ചു കൊണ്ടിരുന്ന ഗാന്ധിനഗർ സീറ്റ് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായ്ക്ക് ഇത്തവണ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അദ്വാനി ബ്ലോഗിൽ 'നേഷൻ ഫസ്റ്റ്, പാർട്ടി നെക്സ്റ്റ്, സെൽഫ് ലാസ്റ്റ്' എന്ന തലക്കെട്ടിൽ ലേഖനം എഴുതിയത്. അതേസമയം, രാഷ്ട്രീയമായി തങ്ങളുമായി യോജിക്കാത്തവർ രാജ്യദ്രോഹികളല്ലെന്നും അദ്ദേഹം പറഞ്ഞു.

    (അഭിമുഖത്തിന്റെ പൂർണരൂപം ഇന്ന് രാത്രി ഏഴിനും പത്തിനും സിഎൻഎൻ- ന്യൂസ് 18, ന്യൂസ് 18 ഇന്ത്യ, സിൻബിസി ടിവി18, ന്യൂസ് 18 കേരളം ഉൾപ്പെടെയുള്ള ചാനലുകളിൽ കാണാം)

    First published: