നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • LockDown| 20,400 ഹോം ഡെലിവറി ഓർഡറുകൾ; മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഓൺലൈൻ മദ്യ ഓർഡർ

  LockDown| 20,400 ഹോം ഡെലിവറി ഓർഡറുകൾ; മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ഓൺലൈൻ മദ്യ ഓർഡർ

  ഹോം ഡെലിവറി സർവീസ് ആരംഭിച്ച മെയ് 15 ന് 4,875 ഓർഡറുകളാണ് വന്നതെന്ന് എക്സൈസ് വകുപ്പ് പറയുന്നു. ശനിയാഴ്ച്ച ഇത് ഇരട്ടിയായി 8,268 ഓർഡറുകൾ ലഭിച്ചപ്പോൾ, ഞായറാഴ്ച്ച ആവശ്യക്കാരുടെ എണ്ണം വീണ്ടും വർധിച്ച് 20,485 ആയി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മുംബൈ: കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മഹാരാഷ്ട്രയിൽ മദ്യത്തിനായി ഹോം ഡെലിവറി സേവനം ആരംഭിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് ലഭിച്ചത് 20,485 ലധികം ഓർഡറുകൾ. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 34,187 ഹോം ഡെലിവറി ഓർഡറുകൾ.

   മദ്യം ഹോം ഡെലിവറി സേവനം പ്രഖ്യാപിച്ചതിന് ശേഷം ദിവസേന ശരാശരി 42 കോടിയുടെ വരുമാനമാണ് സംസ്ഥാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

   മഹാരാഷ്ട്രയിൽ ആകെ 10,791 മദ്യശാലകളാണുള്ളത്. ഇതിൽ 4,713 ഷോപ്പുകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്.
   TRENDING:അംഫാൻ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; ഉച്ചയ്ക്ക് ശേഷം തീരം തൊടും; ജാഗ്രതാ നിർദേശം [NEWS]വിദ്വേഷം പരത്തുന്ന പരിപാടികൾ; സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് 2.75 കോടി രൂപ പിഴ [NEWS]ഒരേ സമയം അഞ്ച് പേർ മാത്രം; മദ്യശാലകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ഇങ്ങനെ [NEWS]
   ഹോം ഡെലിവറി സർവീസ് ആരംഭിച്ച മെയ് 15 ന് 4,875 ഓർഡറുകളാണ് വന്നതെന്ന് എക്സൈസ് വകുപ്പ് പറയുന്നു. ശനിയാഴ്ച്ച ഇത് ഇരട്ടിയായി 8,268 ഓർഡറുകൾ ലഭിച്ചപ്പോൾ, ഞായറാഴ്ച്ച ആവശ്യക്കാരുടെ എണ്ണം വീണ്ടും വർധിച്ച് 20,485 ആയി.

   നിലവിൽ ഓർഡർ ലഭിച്ചവയിൽ 34,187 ഓർഡറുകൾ പൂർത്തിയാക്കിയെന്നാണ് എക്സൈസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.

   രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. കോവിഡ് തീവ്രമല്ലാത്ത 27 ജില്ലകളിലെ മദ്യശാലകളിലാണ് നിലവിൽ ഓൺലൈൻ സേവനമുള്ളത്.

   First published: