• HOME
  • »
  • NEWS
  • »
  • india
  • »
  • ONE AND A HALF YEAR OLDS HEAD STUCK IN PRESSURE COOKER IN AGRA

ഒന്നര വയസുകാരിന്‍റെ തല പ്രഷർ കുക്കറിൽ കുടുങ്ങി; രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തു

കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ആഗ്ര: കളിക്കുന്നതിനിടെ പ്രഷര്‍ കുക്കര്‍ തലയില്‍ കുടുങ്ങിയ ഒന്നര വയസുകാരനെ അത്ഭുതകരമായി രക്ഷിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെയാണ് തലയില്‍ കുടുങ്ങിയ പാത്രം പുറത്തെടുത്തത്. കുട്ടിയുടെ തലയിൽനിന്ന് പാത്രം മാറ്റുന്നതിനായി വർക്ക് ഷോപ്പ് മെക്കാനിക്കിന്‍റെ സഹായവും ഡോക്ടർമാർ തേടിയിരുന്നു.

    പാത്രം മുറിച്ചെടുത്താണ് കുക്കറിനകത്ത് കുടുങ്ങിയ കുട്ടിയുടെ തല പുറത്തെടുത്തത്. കുട്ടി കളിക്കുന്നതിനിടെ പാത്രം തലയിൽ കുടുങ്ങുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. വീട്ടിൽ വെച്ച് പാത്രം എടുക്കാൻ ശ്രമിക്കുന്നതിനിടെ തല കൂടുതൽ അകത്തേക്ക് കുടുങ്ങുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ വീടിന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അവിടെവെച്ച് നടത്തിയ ശ്രമവും വിഫലമായി.

    തുടർന്ന് ആഗ്രയിലെ മറ്റൊരു ആശുപത്രിയിൽ കുട്ടിയെ എത്തിച്ചു. അവിടെവെച്ച് നീണ്ട നേരത്തെ പരിശ്രമത്തിനൊടുവിൽ പാത്രം എടുക്കുകയായിരുന്നു. മെക്കാനിക്കിന്‍റെ സഹായത്തോടെയാണ് പാത്രം മുറിച്ചുമാറ്റിയത്. പാത്രം മുറിച്ച് തല പുറത്തെടുക്കുന്നതിനിടെ കുട്ടിയ്ക്ക് നിസാരമായ പരിക്കുകൾ പറ്റിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവന്‍ രക്ഷിക്കാൻ സഹായിച്ച ഡോക്ടര്‍മാര്‍ക്കും മെക്കാനിക്കിനും കുടുംബം നന്ദി പറഞ്ഞു.

    പിഞ്ചു കുഞ്ഞിന്‍റെ തൊണ്ടയിൽ കുടുങ്ങിയ സേഫ്റ്റി പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽകുടുങ്ങിയ സേഫ്റ്റി പിൻ അപൂർവ്വ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കരുനാഗപ്പള്ളി കെഎസ് പുരം സ്വദേശികളായ ശിഹാബുദ്ദീന്‍ സുലേഖ ദമ്ബതികളുടെ മകന്‍ മുഹമ്മദ് ഇസിന്റെ (10 മാസം) തൊണ്ടയില്‍ കുടുങ്ങിയ പിന്‍ ആണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

    തൊണ്ടയിൽ കുടുങ്ങിയ പിന്‍ തുറന്നിരുന്ന അവസ്ഥയിൽ ആയതിനാൽ, അത്യന്തം അപകടം നിറഞ്ഞ ശത്രക്രിയയാണ് നടത്തിയത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. പിൻ തുറന്നിരുന്നതിനാൽ കുട്ടിയുടെ വായ അടയ്ക്കാന്‍ കഴിഞ്ഞില്ല. അസ്വസ്ഥത കാരണം നിര്‍ത്താതെ കരഞ്ഞ കുട്ടി ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്തു.





    പിന്നിന്റെ മുകള്‍ ഭാഗം മുക്കിന്റെ പിന്നിലേക്കും കൂര്‍ത്ത ഭാഗം ശ്വാസനാളത്തിന്റെ മുകളിലും തറച്ചിരുന്നതു കൊണ്ടാണു വായ അടയ്ക്കാന്‍ കഴിയാതിരുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. ഇടയ്ക്ക് കുട്ടിയുടെ കരച്ചില്‍ ഒഴിവാക്കാനായി പാല്‍ നല്‍കിയത്‌ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇ. എന്‍. ടി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ വിജയകരമാക്കിയതെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

    മലപ്പുറത്ത് കഴുത്തിൽ ചരടുകെട്ടി കസേരയിലിരുന്നു കറങ്ങിയ പത്തുവയസുകാരൻ ശ്വാസംമുട്ടി മരിച്ചു

    കഴുത്തിൽ ചരടുചുറ്റി കസേരയിലിരുന്നുകറങ്ങിയ കുട്ടി ചരടു കഴുത്തിൽക്കുരുങ്ങി മരിച്ചു. പാട്ടക്കരിമ്പ് മച്ചിങ്ങൽ ഫൈസൽ നാസറിന്റെയും ഒ പി മുനീറയുടെയും മകൻ മുഹമ്മദ് റാഫിഹ് (10) ആണ് മരിച്ചത്. പറമ്പ ഗവ. യു പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.

    വ്യാഴാഴ്‌ച ഉച്ചയോടെയാണ് സംഭവം. കുട്ടികൾ കളിക്കുന്നതിനിടയിലുണ്ടായ തർക്കത്തിനിടെ പിണങ്ങിയ റാഫിഹ് മുറിയിൽക്കയറി വാതിലടച്ച് ചരട് കഴുത്തിലിട്ട് കറങ്ങുന്ന കസേരയിൽ ഇരുന്നു. കസേര കറങ്ങിയതോടെയാണ് ചരട് കഴുത്തിൽ കുരുങ്ങിയതെന്നു കരുതുന്നു. രക്ഷിതാക്കൾ കുട്ടിയെ ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: റിയാ ഫാത്തിമ, റെനാ ഫാത്തിമ, മുഹമ്മദ് റസൽ.
    Published by:Anuraj GR
    First published:
    )}