• HOME
 • »
 • NEWS
 • »
 • india
 • »
 • Lip-Lock Challenge | ലിപ് ലോക്ക് ചലഞ്ചുമായി കോളേജ് വിദ്യാര്‍ത്ഥികൾ; ഒരാള്‍ അറസ്റ്റില്‍

Lip-Lock Challenge | ലിപ് ലോക്ക് ചലഞ്ചുമായി കോളേജ് വിദ്യാര്‍ത്ഥികൾ; ഒരാള്‍ അറസ്റ്റില്‍

പരസ്പരം ചുംബിച്ച വിദ്യാര്‍ത്ഥിനികള്‍ യൂണിഫോമിലാണ് ഉണ്ടായിരുന്നത്.

 • Share this:
  കര്‍ണാടകയിലെ (karnataka) വളരെ പ്രശസ്തമായ ഒരു കോളേജിലെ വിദ്യാര്‍ത്ഥികള്‍ (College students) സ്വകാര്യ വസതിയില്‍ വച്ച് ചുംബിക്കുന്ന (Kiss) വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വച്ചാണ് വിദ്യാര്‍ത്ഥികള്‍ ലിപ് ലോക്ക് ചലഞ്ച് നടത്തിയത്. കര്‍ണാടകയിലെ ദക്ഷിണ കന്നഡ തീരദേശ ജില്ലയായ മംഗളൂരുവിലാണ് (Mangaluru) സംഭവം.

  മംഗളൂരുവിലെ ഒരു ഫ്ളാറ്റില്‍ ആറ് മാസം മുമ്പാണ് സംഭവം നടന്നതെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ ട്രൂത്ത് ആന്റ് ഡെയര്‍ ഗെയിം കളിക്കുന്നതിനിടെയാണ് ലിപ് ലോക്ക് ചലഞ്ച് നടത്തിയതെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. എന്നാല്‍ ഒരാഴ്ച മുമ്പ് കൂട്ടത്തിലുണ്ടായിരുന്ന ആണ്‍കുട്ടികളില്‍ ഒരാള്‍ വാട്സ്ആപ്പില്‍ ഈ വീഡിയോ പങ്കുവെക്കുകയായിരുന്നു.

  അതേസമയം, ഇത് കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

  Also Read-Viral | അയല്‍ക്കാരിയ്ക്ക് 'I Like You' മെസേജ്; ഭര്‍ത്താവ് മര്‍ദിച്ചെന്ന് യുവാവ്; വൈറലായി പഞ്ചാബ് പോലീസിന്റെ പ്രതികരണം

  സംഭവത്തിന്റെ വീഡിയോ പകര്‍ത്തിയ കുട്ടിയെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെയും സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ അധികൃതരോ രക്ഷിതാക്കളോ പരാതി നല്‍കിയിട്ടില്ലെന്നും ശശികുമാര്‍ പറഞ്ഞു. കോളേജ് വിദ്യാര്‍ത്ഥിയായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് എത്തുകയും റൂമിലുള്ള മറ്റുള്ളവര്‍ അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ പരസ്പരം ലിപ് ലോക്ക് ചെയ്യുന്നതും വീഡിയോയില്‍ കാണാം.

  പരസ്പരം ചുംബിച്ച വിദ്യാര്‍ത്ഥിനികള്‍ യൂണിഫോമിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ മറ്റുളളവര്‍ സാധാരണ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.അതേസമയം കര്‍ണാടകയിലെ വളരെ പ്രശസ്തമായ കോളേജിലെ വിദ്യാര്‍ത്ഥികളിൽ നിന്ന് ഇത്തരമൊരു സംഭവം ഉണ്ടായത്‌ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയതായും വൃത്തങ്ങള്‍ പറയുന്നു.

  കഴിഞ്ഞ വര്‍ഷം പാകിസ്ഥാനിലെ എയര്‍ബ്ലൂ വിമാനത്തില്‍ വച്ച് ദമ്പതികള്‍ ചുംബിച്ചതും വലിയ വാര്‍ത്തയായിരുന്നു. വിമാനത്തില്‍ വച്ച് ദമ്പതികള്‍ പരസ്യമായി ചുംബിച്ചതിന് ഒരു യാത്രക്കാരന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്കാണ് (സിഎഎ) പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം മെയ് 20 ന് കറാച്ചി-ഇസ്ലാമാബാദ് വിമാനത്തിലായിരുന്നു സംഭവം നടന്നത്.

  Also Read-സഹതടവുകാരികൾ ഗര്‍ഭിണിയായി; ട്രാന്‍സ് വനിതയെ പുരുഷന്മാരുടെ തടവറയിലേക്ക് മാറ്റി

  നാലാം നിരയിലെ സീറ്റുകളില്‍ ഇരുന്ന ദമ്പതികള്‍ യാത്രക്കിടെ പരസ്യമായി ചുംബിക്കുകയായിരുന്നുവെന്ന് വിമാനത്തിലെ യാത്രക്കാരന്‍ പരാതിപ്പെട്ടു. ഫ്ലൈറ്റ് ക്രൂവിനോട് ഇതിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ഒരു എയര്‍ ഹോസ്റ്റസ് എത്തി ദമ്പതികളോട് പരസ്യമായ സ്നേഹ പ്രകടനം ഒഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ അഭ്യര്‍ത്ഥന വകവയ്ക്കാതെ വീണ്ടും 'ചുംബനം ' തുടര്‍ന്നതോടെ എയര്‍ ഹോസ്റ്റസ് അവര്‍ക്ക് ഒരു പുതപ്പ് നല്‍കുകയായിരുന്നു. അവരുടെ സ്നേഹപ്രകടനം മറയ്ക്കുന്നതിന് വേണ്ടിയായിരുന്നു എയര്‍ ഹോസ്റ്റസ് ഇങ്ങനെ ചെയ്തത്.

  ദമ്പതികളോട് ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ സഹയാത്രികരോട് ''ഞങ്ങളോട് ഇത് പറയാന്‍ നിങ്ങള്‍ ആരാണ്?'' എന്നാണ് അവർ പ്രതികരിച്ചതെന്ന് യാത്രക്കാരന്‍ ട്രിബ്യൂണിനോട് പറഞ്ഞിരുന്നു.

  വിമാനത്തിലെ യാത്രക്കാരനും അഭിഭാഷകനുമായ ബിലാല്‍ ഫാറൂഖ് ആല്‍വിയാണ് പരസ്യ ചുംബനം നടത്തിയതിന് ദമ്പതികള്‍ക്കെതിരെ പരാതി കൊടുത്തത്. ദമ്പതികളെ ഇതില്‍ നിന്ന് തടയാന്‍ നടപടിയെടുക്കാത്തതിന് എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് എതിരെയും പരാതി നല്‍കിയിരുന്നു.
  Published by:Jayesh Krishnan
  First published: