നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'പ്രതിരോധശേഷി വർധിപ്പിക്കാൻ' ഗുളിക കഴിച്ച സ്ത്രീ മരിച്ചു; 3 പേർ ഗുരുതരാവസ്ഥയിൽ

  'പ്രതിരോധശേഷി വർധിപ്പിക്കാൻ' ഗുളിക കഴിച്ച സ്ത്രീ മരിച്ചു; 3 പേർ ഗുരുതരാവസ്ഥയിൽ

  ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന സംശയിക്കുന്നയാളാണ് ഇവർക്ക് ഗുളിക നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

  • Share this:
   ചെന്നൈ: പ്രതിരോധശേഷി കൂട്ടാനെന്ന പേരിൽ ലഭിച്ച ഗുളിക കഴിച്ച സ്ത്രീ മരിച്ചു. തമിഴ്നാട് ഈറോഡ് കെ.ജി.വലസ് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ കണ്ടെത്താനെത്തിയ ആരോഗ്യവകുപ്പ് പ്രതിനിധിയെന്ന സംശയിക്കുന്നയാളാണ് ഇവർക്ക് ഗുളിക നൽകിയതെന്നാണ് റിപ്പോർട്ടുകൾ.

   കഴിഞ്ഞ ദിവസം രാവിലെയാണ് ആരോഗ്യവകുപ്പ് പ്രതിനിധി എന്ന് പറഞ്ഞെത്തിയ ആൾ കർഷകനായ കറുപ്പണ്ണയുടെ വീട് സന്ദർശിച്ചത്. കുടുംബത്തിൽ ആര്‍ക്കെങ്കിലും പനിയോ ചുമയോ മറ്റോ ഉണ്ടോയെന്ന് ഇയാൾ ചോദിച്ചിരുന്നു. ഇല്ലായെന്നായിരുന്നു കുടുംബത്തിന്‍റെ മറുപടി. ഇതിന് പിന്നാലെ പ്രതിരോധ ശേഷി വർധിപ്പിക്കാനെന്ന പേരിൽ ഇയാൾ കുറച്ച് ഗുളികകൾ നൽകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഗുളിക കഴിച്ച കറുപ്പണ്ണനും ഭാര്യയും ഉൾപ്പെടെ കുടുംബാംഗങ്ങൾ അബോധാവസ്ഥയിലാവുകയായിരുന്നു.

   Also Read-സൽക്കാരത്തിന് 'മട്ടൻ കറി'യില്ല; വിവാഹ വേദിയിൽ നിന്നിറങ്ങിപ്പോയ വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തു

   അയൽവാസികളാണ് ഇവരെ ഈ അവസ്ഥയിൽ കണ്ടെത്തുന്നത്. കറുപ്പണ്ണന്‍റെ ഭാര്യ അപ്പോഴേക്കും മരിച്ചിരുന്നു. അവശനിലയിലായ മറ്റുള്ളവരെ അയൽവാസികൾ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.

   കോവിഡ് പശ്ചാത്തലത്തിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ കണ്ടെത്താൻ വീടുകൾ സന്ദർശിക്കുന്നതിനായി ആരോഗ്യവകുപ്പ് താത്കാലിക പ്രതിനിധികളെ നിയമിച്ചിട്ടുണ്ട് എന്നാണ് സംഭവത്തിൽ എസ്പി ശശി മോഹൻ പ്രതികരിച്ചത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ ആരെങ്കിലും ആകാം കറുപ്പണ്ണന്‍റെ വീട് സന്ദർശിച്ച് കുടുംബത്തിന് ഗുളിക നൽകിയതെന്നാണ് ഇവർ സംശയിക്കുന്നത്. എങ്കിലും സംഭവത്തിൽ മറ്റുസാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

   ഇതിന്‍റെ ഭാഗമായി കറുപ്പണ്ണന് ബന്ധുക്കളോ അല്ലെങ്കിൽ മറ്റാരെങ്കിലുമായോ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം ഇവർക്ക് ഗുളിക നൽകിയെന്ന് സംശയിക്കുന്ന ആരോഗ്യപ്രവർത്തകനെ കണ്ടെത്താൻ നാല് സ്പെഷ്യൽ ടീമുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}