നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; ന്യൂസ് 18 വാഹനം കത്തിച്ചു

  പൗരത്വ നിയമ ഭേദഗതി: പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു; ന്യൂസ് 18 വാഹനം കത്തിച്ചു

  ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടു

  • News18
  • Last Updated :
  • Share this:
   ലഖ്നൗ: പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധം തുടരുന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ലഖ്നൗവിൽ ന്യൂസ് 18 നെറ്റ് വർക്കിന്‍റെ ഒ ബി വാന് പ്രതിഷേധക്കാർ തീയിട്ടു. മൊത്തം 33 വാഹനങ്ങൾക്കാണ് പ്രതിഷേധക്കാർ തീയിട്ടത്.

   ഇതിനിടെ പ്രതിഷേധം നടത്തുന്നവർ പൊലീസ് ഔട്ട് പോസ്റ്റിനും തീയിട്ടു. നിരവധി മാധ്യമവാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. വാരണാസിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് ലാത്തി വീശി.

   ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടു. പൊലീസിന്‍റെ വെടിവെപ്പിലാണ് മരണമെന്നാണ് സംശയിക്കുന്നത്. മൂന്നുപേർക്ക് പരിക്കേറ്റു. അതേസമയം, പൊലീസ് വെടിവെപ്പിലാണോ അല്ലയോ പരിക്കേറ്റതെന്ന് വ്യക്തമല്ല.

   ഇതിനിടെ ജാമിയ മിലിയ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ജാമിയയിലെ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനു വേണ്ടിയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് ഹാക്കർമാരുടെ വിശദീകരണം.

   പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധവുമായി ഇന്ന് ഡൽഹി ജന്തർ മന്ദിറിലും പ്രതിഷേധക്കാർ എത്തിയിരുന്നു.
   Published by:Joys Joy
   First published: