ഗുവാഹത്തിയിൽ ഗ്രനേഡ് സ്ഫോടനം; എട്ടുപേർക്ക് പരുക്ക്

രാത്രി 7.40ഓടെയായിരുന്നു സ്ഫോടനം

news18
Updated: May 15, 2019, 9:55 PM IST
ഗുവാഹത്തിയിൽ ഗ്രനേഡ് സ്ഫോടനം; എട്ടുപേർക്ക് പരുക്ക്
News18
  • News18
  • Last Updated: May 15, 2019, 9:55 PM IST
  • Share this:
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ തിരക്കേറിയ റോഡിൽ ഗ്രനേഡ് സ്ഫോടനത്തിൽ എട്ടുപേർക്ക് പരുക്കേറ്റു. തിരക്കേറിയ മൃഗശാല റോഡിലെ ഗുവാഹത്തി സെൻട്രൽ ഷോപ്പിങ് മാളിന് സമീപം രാത്രി 7.40ഓടെയാണ് സ്ഫോടനമുണ്ടായത്. അസമിലെ തീവ്രവാദ സംഘടനയായ ഉൾഫ (ഇൻഡിപെൻഡന്റ്) സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നേരത്തെ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

പട്രോളിങ് നടത്തിയ സുരക്ഷാ സേനയെ ലക്ഷ്യമിട്ടാണ് ഗ്രനേഡ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന് പിന്നാലെ അസം പൊലീസിന്റെ വലിയ സംഘം പ്രദേശം വളഞ്ഞു. പ്രദേശത്ത് പൊലീസിന്റെ പരിശോധന തുടരുകയാണ്.

First published: May 15, 2019, 9:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading