പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധം ശക്തം; ഫിറോസാബാദിൽ ഒരാൾ കൊല്ലപ്പെട്ടു; ഡൽഹിയിൽ വാഹനങ്ങൾക്ക് തീവച്ചു
പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധം ശക്തം; ഫിറോസാബാദിൽ ഒരാൾ കൊല്ലപ്പെട്ടു; ഡൽഹിയിൽ വാഹനങ്ങൾക്ക് തീവച്ചു
ഡൽഹിയിൽ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു...
CAA and NRC
Last Updated :
Share this:
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്നു. ഫിറോസാബാദില്‍ ഒരാള്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. ഡല്‍ഹി ഗേറ്റില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു.
ഉത്തര്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ബുലന്ദ് ഷഹറില്‍ പൊലീസ് ജീപ്പ് കത്തിച്ചു. ഡല്‍ഹി ജമാ മസ്ജിദിന് മുന്നില്‍ നിന്ന് ജന്തര്‍ മന്ദിറിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആയിരകണക്കിന് ആളുകൾ അണിനിരന്നു. പലയിടത്തും പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
അതിനിടെ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയിലേയ്ക്കുള്ള യാത്ര വൈകിപ്പിക്കാനും മുന്നറിയിപ്പുകൾക്കായി വിദേശകാര്യ വകുപ്പിന്റെ വെബ്സൈറ്റ് പരിശോധിക്കാനും നിർദേശമുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.